കേരളം

തൊടുപുഴയില്‍ ഒരുമാസം പഴക്കമുള്ള 800കിലോ മത്സ്യം പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഭക്ഷ്യസുരക്ഷ വകുപ്പ് 800 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു. വെങ്ങല്ലൂര്‍ മത്സ്യചന്തയിലേക്ക് മീനുമായി എത്തിയ വാനില്‍ നിന്ന് ദുര്‍ഗന്ധം ഉയര്‍ന്നതിനെ തുടര്‍ന്ന് പൊലീസ് വാന്‍ തടഞ്ഞു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.

ഒരു മാസത്തോളം പഴക്കമുള്ള ആവോലി, വറ്റ എന്നീ മീനുകളാണ് വാനിലുണ്ടായിരുന്നത്. മീന്‍ കയറ്റി അയച്ച കൊച്ചിയിലെ ഏജന്‍സിക്ക് എതിരെ കേസെടുക്കുമെന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

ഇവിടെയുണ്ട് ഗുണ്ടര്‍ട്ടിന്റെ ആരുമറിയാത്ത ഗ്രന്ഥം, നിധി പോലെ സൂക്ഷിച്ച് തലശേരിയിലെ വൈദികന്‍

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു