കേരളം

പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിന് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധം; ആരോപണവുമായി ബെന്നി ബെഹനാന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇ മൊബിലിറ്റി പദ്ധതിക്കായി പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്‌സിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പുതിയ ആരോപണവുമായി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍. പിഡബ്ല്യുസിയുടെ ഡയറക്ടര്‍ ജെയ്ക് ബാലകുമാറിന് മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ എക്‌സാ ലോകിജ് കമ്പനിയുമായി ബന്ധമുണ്ടെന്ന് യുഡിഎഫ് കണ്‍വീനര്‍ ആരോപിച്ചു. എക്‌സാ ലോജിക് എന്ന കമ്പനിയുടെ വെബ്‌സൈറ്റില്‍ ജെയ്ക് ബാലകുമാറിനുള്ള ബന്ധം വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സെക്യൂരിറ്റി ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യുടെ വിലക്ക് നേരിടുന്ന കമ്പനിയാണ് പിഡബ്ല്യുസി.  ജസ്റ്റിസ് ഷായുടെ നേതൃത്വത്തിലുള്ള ഫോറവും സെബിയും പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും അയച്ച കത്തുകള്‍ അവഗണിച്ചും സുപ്രീംകോടതിയുടെ പരാമര്‍ശത്തെ അവഗണിച്ചും ബ്ലാക്ക്‌ലിസ്റ്റില്‍ പെടുത്തേണ്ട ഒരു കമ്പനിക്ക് ധാരണാപത്രം കൊടുക്കാന്‍ എന്താണ് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്ന ചോദ്യമാണ് രമേശ് ചെന്നിത്തല ഉന്നയിച്ചതെന്നും അതിന് മറുപടി ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത