കേരളം

ആശങ്കയിലും പ്രതീക്ഷയുണര്‍ത്തുന്ന കണക്ക്; പാലക്കാട് മാത്രം ഇന്ന് 68പേര്‍ക്ക് രോഗമുക്തി;  ജില്ല തിരിച്ചുള്ള വിവരം

സമകാലിക മലയാളം ഡെസ്ക്

കെച്ചി: പാലക്കാട് ജില്ലയില്‍ ഇന്ന് 68പേര്‍ കോവിഡ് മുക്തരായി. പതിനാലുപേര്‍ക്കാണ് ജില്ലയില്‍ ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ രണ്ടുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് അസുഖം ബാധിച്ചത്. സൗദിയില്‍ നിന്നും വന്ന് ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സഹോദരിയും മാതാവും ആണ് ഇവര്‍.

ഇന്ന് 201പേര്‍ക്കാണ് കോവിഡ് ഭേദമായത്. ഇത് ആശങ്കപ്പെടുത്തുന്ന രോഗവര്‍ദ്ധനയുടെ കണക്കുകള്‍ക്കിടയിലും പ്രതീക്ഷയുണര്‍ത്തുന്നതാണ്.
തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോട്ടയം 16, എറണാകുളം 20, തൃശൂര്‍ 5, പാലക്കാട് 68, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ ജില്ല തിരിച്ചുള്ള കണക്ക്.

211പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 35 പേര്‍ മലപ്പുറം ജില്ലക്കാരാണ്. കൊച്ചി 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'