കേരളം

ഒരുകുടുംബത്തിലെ പതിനൊന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ്; ആലപ്പുഴയില്‍ ഇന്ന് 21പര്‍ക്ക് രോഗം, ഗുരുതര സാഹചര്യം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന് 21പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 12പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്.  അഞ്ചുപേര്‍ വിദേശത്തുനിന്നും നാലുപേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.     

ജൂണ്‍ 29ന് രോഗം സ്ഥിരീകരിച്ച കായംകുളം സ്വദേശിയുടെ ബന്ധുക്കളും കുടുംബാംഗങ്ങളുമാണ് പതിനൊന്ന് പേര്‍. ചെറുതന സ്വദേശിനികളായ 46വയസുള്ള സ്ത്രീയും മകളും, കായംകുളം സ്വദേശികളായ 54വയസുകാരന്‍, രണ്ടു യുവാക്കള്‍, രണ്ടു യുവതികള്‍, മൂന്നു പെണ്‍കുട്ടികള്‍ ഒരു ആണ്‍കുട്ടി എന്നിവര്‍ ഇതിലുള്‍പ്പെടുന്നു.

എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആകെ 202 പേര്‍ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഇന്ന് രണ്ടു പേര്‍ രോഗമുക്തരായി. ബഹറിനില്‍ നിന്ന് എത്തിയ നൂറനാട് സ്വദേശി, മുംബൈയില്‍ നിന്നെത്തിയ കാര്‍ത്തികപ്പള്ളി സ്വദേശിനി എന്നിവരാണ് രോഗമുക്തരായത്. ജില്ലയില്‍ ആകെ 143 പേര്‍ ഇതുവരെ രോഗ മുക്തരായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'