കേരളം

ഒറ്റദിവസം 200 കടക്കുന്നത് ആദ്യം, 211 പേര്‍ക്ക് കോവിഡ്; 201 പേര്‍ രോഗമുക്തര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 211 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. ഒറ്റദിവസം രോഗബാധിതര്‍ 200 കടക്കുന്നത് ഇതാദ്യമായാണ്. 24 മണിക്കൂറിനിടെ 201 പേര്‍ രോഗമുക്തി നേടിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 138 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ 39 പേരിലും രോഗബാധ കണ്ടെത്തി. സമ്പര്‍ക്കം വഴി 27 പേര്‍ക്കാണ് രോഗബാധ ഉണ്ടായത്. ഒരു ദിവസം സമ്പര്‍ക്കത്തിലൂടെ ഇത്രയുമധികം പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നത് ആദ്യമായാണ്. ആറ് സിഐഎസ്എഫ് ജവാന്മാര്‍ക്കും ഒരു എയര്‍ ക്രൂ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചു. സെക്രട്ടറിയേറ്റിലെ സുരക്ഷാ ജീവനക്കാരനും കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 35 പേര്‍ മലപ്പുറം ജില്ലക്കാരാണ്. കൊച്ചി 23, ആലപ്പുഴ 21, തൃശൂര്‍ 21, കണ്ണൂര്‍ 18, എറണാകുളം 17, തിരുവനന്തപുരം 17, പാലക്കാട് 14, കോട്ടയം 14, കോഴിക്കോട് 14, കാസര്‍കോട് 7, പത്തനംതിട്ട 7, ഇടുക്കി 2 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.

രോഗമുക്തി നേടിയവരില്‍ ഏറ്റവുമധികം പേര്‍ പാലക്കാട് ജില്ലയില്‍ നിന്നുളളവരാണ്. 68 പേരാണ് രോഗമുക്തി നേടിയത്. തിരുവനന്തപുരം 5, പത്തനംതിട്ട 29, ആലപ്പുഴ 2, കോഴിക്കോട് 16, എറണാകുളം 20, തൃശൂര്‍ 5, മലപ്പുറം 10, കോഴിക്കോട് 11, വയനാട് 10, കണ്ണൂര്‍ 13, കാസര്‍കോട് 12 എന്നിങ്ങനെയാണ് രോഗം ഭേദമായി ആശുപത്രി വിട്ട മറ്റു ജില്ലക്കാര്‍.

കോവിഡ് ബാധിച്ച 2096 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. ഇതുവരെ സംസ്ഥാനത്ത് 4964പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍