കേരളം

ആറ് കോടി രൂപ ലഭിച്ചതാർക്ക്? സമ്മർ ബമ്പർ ഭാ​ഗ്യശാലിയെ കണ്ടെത്താനായില്ല

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: സംസ്ഥാന സർക്കാരിന്റെ സമ്മർ ബമ്പർ ഭാഗ്യക്കുറിയിൽ ഒന്നാം സമ്മാനമായ ആറ് കോടി രൂപ ലഭിച്ച ഭാ​ഗ്യശാലിയെ ഇനിയും കണ്ടെത്തിയില്ല. നറുക്കെടുപ്പുഫലം വന്നിട്ട് ഒൻപത് ദിവസം പിന്നിട്ടെങ്കിലും സമ്മാനാർഹമായ ടിക്കറ്റ് ഇതുവരെ ഹാജരാക്കിയിട്ടില്ലെന്നു ലോട്ടറി വകുപ്പ് അറിയിച്ചു.

se 208304 എന്ന നമ്പറിലുളള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ ആറ് കോടി രൂപ. ചെർപ്പുളശ്ശേരിക്കടുത്ത് തൂതയിൽ വിറ്റ ടിക്കറ്റിനാണു സമ്മാനം. ഈ മാസം 26നാണു ലോട്ടറി നറുക്കെടുത്തത്. കഴിഞ്ഞ മാർച്ച് 31ന് നറുക്കെടുക്കേണ്ടിയിരുന്ന സമ്മർ ബംപർ ലോക്ഡൗൺ മൂലമാണ് 26നു നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളിൽ സമ്മാനാർഹമായ ലോട്ടറി ഹാജരാക്കി സമ്മാനം വാങ്ങണമെന്നാണു നിയമം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ