കേരളം

യാത്രകള്‍ നിയന്ത്രിക്കണം, സൗഹൃദസന്ദര്‍ശനങ്ങള്‍ ഒഴിവാക്കണം ; പൊലീസുകാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി ഡിജിപി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പൊലീസുകാര്‍ യാത്രകള്‍ നിയന്ത്രിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. ഡ്യൂട്ടി കഴിഞ്ഞാല്‍ നേരെ വീട്ടിലേക്കോ ക്വാര്‍ട്ടേഴ്‌സിലേക്കോ പോകണം. ബന്ധുവീടുകളോ സുഹൃത്തുക്കളുടെ വീടുകളോ സന്ദര്‍ശിക്കരുത്. മറ്റുയാത്രകളും നിയന്ത്രിക്കണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഡിജിപി മുന്നറിയിപ്പ് നല്‍കി.

പൊലീസുകാര്‍ക്കിടയില്‍ കോവിഡ് രോഗബാധ കൂടുന്ന പശ്ചാത്തലത്തിലാണ് ഡിജിപി പൊലീസുകാര്‍ക്ക് മുന്‍കരുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. തിരുവനന്തപുരത്ത് എആര്‍ ക്യാമ്പിലെ പൊലീസുകാരനും, സെക്രട്ടേറിയറ്റില്‍ സുരക്ഷാ ജോലി ചെയ്തിരുന്ന പൊലീസുകാരനുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്.

എആര്‍ ക്യാമ്പിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതോടെ ക്യാമ്പിലെ 28 പൊലീസുകാരെ ക്വാറന്റീനിലാക്കി. പൊലീസ് ക്യാന്റീന്‍ അടച്ചു. അതേസമയം സെക്രട്ടേറിയറ്റില്‍ സുരക്ഷാജോലിയില്‍ ഏര്‍പ്പെട്ടിരുന്ന പൊലീസുകാരന് കോവിഡ് രോഗബാധയുടെ ഉറവിടം വ്യക്തമായിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു