കേരളം

പത്ത് വർഷം മുൻപ് പഠിച്ചിറങ്ങിയ മുൻ എസ്എഫ്ഐ നേതാവിന് 21 മാർക്ക് അധികം നൽകി; ​ഗവർണർക്ക് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; പത്ത് വർഷം മുൻപ് പഠിച്ച് ഇറങ്ങിയ മുൻ എസ്എഫ്ഐ നേതാവിന് 21 മാർക്ക് ദാനമായി നൽകിയതായി പരാതി. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് 2009-ൽ എംഎ പാസായ വനിത നേതാവിന് ചട്ട വിരുദ്ധമായി മാർക്ക് നൽകിയെന്നാണ് ​ഗവർണർക്ക് നൽകിയ പരാതിയിൽ പറയുന്നത്. സേവ് യൂണിവേഴ്‌സിറ്റി കാമ്പയിൻ കമ്മിറ്റിയാണ് പരാതി നൽകിയത്തു

സർവകലാശാലാ ചട്ടങ്ങൾക്കു വിരുദ്ധമായി  മാർക്ക് നൽകിയ നടപടി റദ്ദാക്കണമെന്നും മാർക്ക് നൽകിയവർക്കെതിരേ നടപടിയെടുക്കണമെന്നമാണ് പരാതിയിലെ ആവശ്യം.  കരാറടിസ്ഥാനത്തിൽ അധ്യാപികയായ മുൻ നേതാവിനാണ് മാർക്കു കൂട്ടിനൽകിയത്. 2007-2009 വർഷം സർവകലാശാലയുടെ വിമൻസ് സ്റ്റഡീസ് വകുപ്പിൽ എംഎക്കാണ് ഇവർ പഠിച്ചത്. മതിയായ ഹാജരില്ലാത്ത വിദ്യാർഥികൾക്ക് ഹാജരിനുള്ള മാർക്ക് നൽകാൻ പാടില്ലെന്നാണ് സർവകലാശാലാ ചട്ടം.

ഈ വ്യവസ്ഥ മറികടന്ന് എല്ലാ പേപ്പറിനും മുഴുവൻ മാർക്കും നൽകണമെന്ന വിദ്യാർഥിനേതാവിന്റെ 2009-ലെ അപേക്ഷ അന്നത്തെ വി.സി. ഡോ. അൻവർ ജഹാൻ സുബേരി തള്ളിയിരുന്നു. എന്നാൽ പുതിയ അപേക്ഷ പരിഗണിച്ച കാലിക്കറ്റ് സിൻഡിക്കേറ്റിന്റെ സ്ഥിരംസമിതി 21 മാർക്ക് അധികമായി നൽകാൻ തീരുമാനിക്കുകയായിരുന്നു. മുൻ വി.സി.യുടെ ഉത്തരവ് മറച്ചുവെച്ചാണ് അപേക്ഷയിൽ തീരുമാനമെടുത്തതെന്ന് പരാതിയിൽ ആരോപിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍

എസ്എസ്എൽസി പരീക്ഷാ ഫലം മറ്റന്നാൾ; ഈ വെബ്സൈറ്റുകളിൽ റിസൽട്ട് അറിയാം