കേരളം

വില്ലേജ് ഓഫീസിലും സബ് രജിസ്ട്രാര്‍ ഓഫീസിലും പോയി, ബാലരാമപുരം സ്വദേശിയുടെ സഞ്ചാരപഥം സങ്കീര്‍ണം; മൂന്ന് പേരുടെ റൂട്ട്മാപ്പ് പുറത്തുവിട്ടു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച മൂന്ന് പേരുടെ സഞ്ചാര പഥം പ്രസിദ്ധീകരിച്ചു. പാളയത്ത് രോഗം ബാധിച്ച സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന്റേത് ഉള്‍പ്പെടെ മൂന്ന് പേരുടെ റൂട്ട്മാപ്പാണ് പുറത്തുവിട്ടത്. 

ഷോപ്പിങ് കോംപ്ലക്‌സിലെ ജീവനക്കാരന് പുറമേ ഫുഡ് ഡെലിവറി ബോയ്ക്കും കോവിഡ് സ്ഥിരീകരിച്ചത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ക്വാറന്റീനിലുളളവര്‍ക്ക് ഭക്ഷണ വിതരണം നല്‍കുന്നതിനിടെയാവാം രോഗബാധിതനായതെന്നാണ് അധികൃതരുടെ നിഗമനം. രണ്ടു മാസത്തിനിടെ തിരുവന്തപുരത്ത് ഓണ്‍ലൈന്‍ ഭക്ഷണ വിതരക്കാരന്‍, എ ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ ഉള്‍പ്പെടെ 25 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടം സംബന്ധിച്ച് സൂചനകളല്ലാതെ വ്യക്തതയില്ല

തൊണ്ടവേദനയ്ക്ക് ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ സാഫല്യം കോംപ്ലക്‌സിലെ ജീവനക്കാരന് വീട്ടിലെ നിരീക്ഷണം നിര്‍ദേശിച്ചു വിട്ടു.14 ദിവസം നന്ദാവനത്തെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ശേഷം 28 ന് പാളയം പ്രദേശത്തെ വിവിധ കടകളിലും, 29 ന് ഷോപ്പിങ് കോംപ്‌ളക്‌സിലെ സ്ഥാപനത്തിലുമെത്തി. ബാലരാമപുരം പഞ്ചായത്തിലെ തലയല്‍ വാര്‍ഡില്‍ രോഗം ബാധിച്ച വെല്‍ഡറുടെ സഞ്ചാരപഥം സങ്കീര്‍ണമാണ്. 

ബാലരാമപുരം വില്ലേജ് ഓഫീസിലും സബ് രജിസ്ട്രാര്‍ ഓഫീസിലും പോയിട്ടുണ്ട്. കാലടി വാര്‍ഡില്‍ വെല്‍ഡിങ് പണിക്കും എത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ച വഴുതൂര്‍ സ്വദേശിയായ വിഎസ് എസ് എസി ജീവനക്കാരന്‍ പൊതുജന സമ്പര്‍ക്കമുളള ഇടങ്ങളില്‍ കാര്യമായി പോയിട്ടില്ല.

അതേസമയം, ഉറവിടമറിയാത്ത രോഗബാധിതരുടെ എണ്ണം വര്‍ധിച്ച തിരുവനന്തപുരം നഗരത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.  തലസ്ഥാനം അഗ്‌നിപര്‍വതത്തിന് മുകളിലെന്നും ജനങ്ങള്‍ അത്യാവശ്യത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ മുന്നറിയിപ്പ് നല്‍കി. സാമൂഹിക വ്യാപനമില്ലെന്നും കൂടുതല്‍ പരിശോധന നടത്തുമെന്നും മന്ത്രി പറഞ്ഞു. പാളയം വാണിജ്യമേഖലയുള്‍പ്പെടെ നഗരത്തിലെ 14 മേഖലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി.

പാളയം മാര്‍ക്കററിനോട് ചേര്‍ന്നുളള വാണിജ്യമേഖല, വെളളനാട് പഞ്ചായത്തിലെ കണ്ണമ്പളളി, വെള്ളനാട് ടൗണ്‍ തുടങ്ങിയ മേഖലകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളാക്കി. കണ്ടെയിന്‍മെന്റ് സോണുകളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നിരോധിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

13 ദിവസത്തെ കാത്തിരിപ്പ്; ദുബായില്‍ മരിച്ച പ്രവാസിയുടെ മൃതദേഹം വിട്ടുനല്‍കി

'അതെ, ഞാനൊരു പെണ്‍കുട്ടിയാണ്'; ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് നേതാവ് രാധിക ഖേര രാജിവെച്ചു

'ക്യൂൻ മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല, അദ്ദേഹം ഒരു നല്ല ടെക്നീഷ്യൻ'

ജഡേജ മിന്നി; ചെന്നൈക്കെതിരെ പഞ്ചാബിന് 168 റണ്‍സ് വിജയലക്ഷ്യം