കേരളം

സംസ്ഥാനത്ത് ഇതുവരെ 674 പേര്‍ക്ക് സമ്പര്‍ക്കം വഴി കോവിഡ്; ഏറ്റവും കൂടുതല്‍ കണ്ണൂരില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം ദിവസവും മുപ്പതിലധികം പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് 35ഉം ഇന്നലെ 38 പേര്‍ക്കുമാണ് സമ്പര്‍ക്കം വഴി വൈറസ് ബാധ ഉണ്ടായത്. ഇതോടെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സമ്പര്‍ക്ക കേസുകളുടെ എണ്ണം 674ആയി.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ കൂടുതല്‍ കണ്ണൂര്‍ ജില്ലയിലാണ്. 109 പേര്‍ക്കാണ് ഇവിടെ സമ്പര്‍ക്കം വഴി രോഗമുണ്ടായത്. കാസര്‍കോട് 93, തൃശ്ശൂര്‍ 72, മലപ്പുറം 68, തിരുവനന്തപുരം 62 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ  സമ്പര്‍ക്ക കേസുകളുടെ എണ്ണം.

ജൂണ്‍ 30 വരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ 41 എണ്ണമാണ് ഉറവിടം അറിയാത്തത്. ഇതില്‍ 23 കേസുകളുടെ അന്വേഷണമാണ് നടക്കുന്നത്. ബാക്കി 18 കേസുകളുടെ ഉറവിടം ഇപ്പോള്‍ അജ്ഞാതമാണ്. തിരുവനന്തപുരം, പാലക്കാട്, കോട്ടയം, മലപ്പുറം ജില്ലകളില്‍ മൂന്നും കൊല്ലം, ഇടുക്കി ജില്ലകളില്‍ രണ്ടും തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നും വീതമാണ് ഉറവിടം അഞ്ജാതമായ കേസുകളുള്ളത്. അന്വേഷണം പുരോഗമിക്കുന്ന 23 കേസുകളില്‍ 13 എണ്ണവും മലപ്പുറത്താണ്. മൂന്നെണ്ണം ഇടുക്കി ജില്ലയിലും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോറി മെട്രോ തൂണിലേക്ക് ഇടിച്ചുകയറി; രണ്ട് മരണം

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍