കേരളം

കോവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ; കോവിഡ് ബാധിച്ച് മുംബൈയിൽ ഒരു മലയാളി കൂടി മരിച്ചു.  കൊല്ലം കടക്കൽ സ്വദേശിയായ വാസുദേവൻ  (72) ആണ് മരിച്ചത്. ലാഡ് വെസ്റ്റ് ബാഫ് ഹീരാ നഗർ യൂണിറ്റി അപാർട്മെന്റിലെ താമസക്കാരനായിരുന്നു അദ്ദേഹം. ഇതോടെ മുംബൈയില്‍ കൊവിഡ് ബാധിച്ച മരിച്ച മലയാളികളുടെ എണ്ണം 35 ആയി.

മഹാരാഷ്ട്രയിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. പ്രത്യേകിച്ച് മുംബൈയിൽ രോ​ഗബാധിതരാകുന്നവരുടെ എണ്ണത്തിൽ വലിയ വർധനവാണ് ഉള്ളത്.  ഇന്നലെ മഹാരാഷ്ട്രയിൽ  6555 കേസുകളും 151 മരണവും റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,06,619 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. 8822 പേര്‍ക്കാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായി. മുംബൈയില്‍ 24 മണിക്കൂറിനിടെ 1311 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 69 പേര്‍ക്ക് മരണം സംഭവിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു