കേരളം

മുനമ്പം ഹാര്‍ബര്‍ അടച്ചു, രണ്ട് മല്‍സ്യമാര്‍ക്കറ്റുകളും പൂട്ടി ; എറണാകുളത്ത് ആറിടത്ത് കൂടി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കോവിഡ് രോഗവ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ എറണാകുളത്തും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു. മുനമ്പം ഹാര്‍ബര്‍ അടച്ചു. രണ്ട് മല്‍സ്യമാര്‍ക്കറ്റുകളും പൂട്ടി. മല്‍സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി.

എറണാകുളം ജില്ലയില്‍ ആറിടത്ത് കൂടി നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. പള്ളിപ്പുറം 1, 21, 22 വാര്‍ഡുകള്‍, എടത്തല 3, 4 വാര്‍ഡുകള്‍, കീഴ്മാട് 5 വാര്‍ഡ് എന്നിവിടങ്ങളിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിച്ചത്.

റോഡിലും വാഹനങ്ങളിലും പരിശോധന കര്‍ശനമാക്കി. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. അത്യാവശ്യ യാത്ര മാത്രമേ അനുവദിക്കൂ.

കലൂരില്‍ പരിശോധന നടത്തിയ പൊലീസ് സാമൂഹിക അകലം പാലിക്കാത്തതിന് ഒരു കട അടപ്പിച്ചു. കൂട്ടംകൂടി നിന്നവരെയും മാസ്‌ക് ധരിക്കാത്തവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ