കേരളം

സിപിഎം പ്രവര്‍ത്തകന്‍ റബ്ബര്‍ തോട്ടത്തില്‍ വെട്ടേറ്റുമരിച്ച നിലയില്‍ ; രണ്ടുപേര്‍ കസ്റ്റഡിയില്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍ : കണ്ണൂര്‍ തൊടീക്കളം യുടിസി കോളനിക്ക് സമീപം റബ്ബര്‍ തോട്ടത്തില്‍ സിപിഎം പ്രവര്‍ത്തകനെ വെട്ടേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. തൊടീക്കളം അമ്പലത്തിനുസമീപം പുതുശ്ശേരി നിവാസില്‍ രാഗേഷാ(38)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് തൊടീക്കളം യുടിസി കോളനിയിലെ രണ്ട് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് സൂചിപ്പിച്ചു.

യുടിസി കോളനിയില്‍നിന്ന് തൊടീക്കളം പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്ക് വരുന്ന റോഡരികിലെ റബ്ബര്‍ തോട്ടത്തിലാണ് ഞായറാഴ്ച രാവിലെ ഇയാളെ കൈക്കും കാലിലും വെട്ടേറ്റ് രക്തംവാര്‍ന്ന നിലയില്‍ നാട്ടുകാര്‍ കണ്ടത്. കണ്ണവം പൊലീസ് സ്ഥലത്തെത്തി ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴി കൂത്തുപറമ്പില്‍വെച്ചാണ് മരിച്ചത്.

ശനിയാഴ്ച രാത്രി കോളനിയിലെത്തിയ രാഗേഷും യുവാക്കളും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. കോളനിയിലെ ഒരു ആടിനെ രാഗേഷ് കടത്തിക്കൊണ്ടുപോയി എന്നാരോപിച്ചായിരുന്നു തര്‍ക്കം. ഞായറാഴ്ച പുലര്‍ച്ചെ രണ്ടിന് കോളനിയിലെ ചിലര്‍ തൊടീക്കളത്തെ ഒരു വീട്ടില്‍ നിന്നും രാഗേഷ് ആടിനെ കടത്തിക്കൊണ്ടുപോയെന്ന് കണ്ണവം പൊലീസില്‍ ഫോണിലൂടെ പരാതി നല്‍കിയിരുന്നു.

തൊടീക്കളത്ത് എത്തിയ കണ്ണവം പൊലീസ് രാഗേഷുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു. ബാലസംഘത്തിന്റെയും എസ്എഫ്‌ഐയുടെയും മുന്‍ ഏരിയാ കമ്മിറ്റിയംഗമാണ് രാഗേഷ്. യുടിസി കോളനിയിലെ വീടുകള്‍ക്ക് ഭീഷണിയായ കരിങ്കല്‍ ക്വാറിക്കെതിരേ ഇയാള്‍ സമരം നടത്തുകയും അധികൃതര്‍ക്ക് പരാതി നല്‍കുകയും തുടര്‍ന്ന് കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍