കേരളം

രാജാപ്പാറ നിശാപാര്‍ട്ടി; 22പേര്‍കൂടി അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

രാജാപ്പാറ: ഇടുക്കി രാജാപ്പാറയിലെ നിശാപാര്‍ട്ടി കേസില്‍ 22 പേര്‍ കൂടി അറസ്റ്റില്‍. തണ്ണിക്കോട്ട് ഗ്രൂപ്പ് ചെയര്‍മാന്‍ റോയി കുര്യന്‍ ഉള്‍പ്പടെ ഉള്ളവരെയാണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. കൊവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് നിശാപാര്‍ട്ടി നടത്തിയ കേസില്‍ ഇതോടെ അറസ്റ്റിലാവുന്നവരുടെ എണ്ണം 28 ആയി.  ഇനി 19 പേരെകൂടി അറസ്റ്റ് ചെയ്യാനുണ്ട്. അടുത്ത ദിവസം തന്നെ ഇവരുടെ അറസ്റ്റുണ്ടാകുമെന്നാണ് ശാന്തന്‍പാറ പൊലീസ് പറയുന്നത്. 

അറസ്റ്റ് ചെയ്തവരെയെല്ലാം പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. കഴിഞ്ഞ 28നാണ് തണ്ണിക്കോട്ട് മെറ്റല്‍സ് എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സ്വകാര്യ റിസോര്‍ട്ടില്‍ നിശാപാര്‍ട്ടിയും ബെല്ലി ഡാന്‍സും നടന്നത്. അതേസമയം പലപ്രമുഖരെയും ഒഴുവാക്കിയാണ് പൊലീസ് കേസെടുത്തതെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. പരിപാടിയില്‍ നൂറിലധികം പേര്‍ പങ്കെടുക്കുകയും, മദ്യസല്‍ക്കാരം നടക്കുകയും ചെയ്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ