കേരളം

ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്‌ന സുരേഷുമായി ബന്ധമുണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തില്‍ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. മുഹമ്മദ് വൈ സഫീറുള്ളയെ പുതിയ ഐടി സെക്രട്ടറിയായി നിയമിച്ചു. നേരത്തെ, ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി പദവിയില്‍ നിന്ന് നീക്കിയിരുന്നു. പകരം മീര്‍ മുഹമ്മദിന് മുഖ്യമന്ത്രിയുടെ സെക്രട്ടറിയുടെ ചുമതല നല്‍കി. ഇതിന് പിന്നാലെ ശിവശങ്കര്‍ അവധിയില്‍ പോകാനുള്ള അപേക്ഷ ചീഫ് സെക്രട്ടറിക്ക് നല്‍കി. 

രണ്ടു മാസത്തെ അവധിക്കാണ് ശിവശങ്കര്‍ ചീഫ് സെക്രട്ടറിക്ക് അപേക്ഷ നല്‍കിയത്. മുഖ്യമന്ത്രിയുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് ശിവശങ്കര്‍ നിര്‍ബന്ധിത അവധിക്ക് അപേക്ഷ നല്‍കിയതെന്നാണ് വിവരം.

ഇന്നു രാവിലെയാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നും ശിവശങ്കറിനെ മാറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ ഓഫീസ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കുള്ള ലാവണം ആക്കാന്‍ അനുവദിക്കില്ലെന്ന് പിണറായി വിജയന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു. ശിവശങ്കറിനെ നീക്കിയതോടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ ആരോപണ നിഴലില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത