കേരളം

മകന്‍ ബിജെപി പ്രവര്‍ത്തകന്‍; സിപിഎമ്മുമായി യാതൊരു ബന്ധവുമില്ല; ഇല്ലാത്ത കാര്യം പറഞ്ഞാല്‍ കേസുകൊടുക്കും; സന്ദീപ് നായരുടെ അമ്മ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവിലായ സന്ദീപ് നായര്‍ ബിജെപി പ്രവര്‍ത്തകന്‍ തന്നെയെന്ന് സന്ദീപിന്റെ അമ്മ. മകന്‍ സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് താന്‍ പറഞ്ഞിട്ടില്ല. ഇല്ലാത്ത കാര്യം വാര്‍ത്തയാക്കിയ ചാനലുകള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും സന്ദീപിന്റെ അമ്മ ഉഷ പറഞ്ഞു. കൈരളി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉഷ ഇക്കാര്യം വ്യക്തമാക്കിയത്.

സന്ദീപിന് ബിജെപി നേതാക്കളുമായി ബന്ധമുണ്ട്.. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി പ്രചരണത്തിനും പോകാറുണ്ടായിരുന്നു. ബിജെപിക്ക് വേണ്ടി 'മരിച്ച് കിടന്ന്' പണി ചെയ്യും. അവന്‍ വോട്ട് കൊടുക്കുന്നതും ബിജെപിക്കാണ്. ചാലയിലെ ബിജെപി കൗണ്‍സിലറുമായും സന്ദീപിന് ബന്ധമുണ്ടെന്ന് ഉഷ പറഞ്ഞു.

നേരത്തെ സന്ദീപ് ബിജെപി നേതാക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ തന്റെ മകന്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റിംയംഗമാണെന്ന് ഉഷ പറഞ്ഞതായി ചില ചാനലുകളില്‍ വാര്‍ത്തവന്നിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി തന്നെ രംഗത്തെത്തുകയും സന്ദീപിന് സിപിഎമ്മുമായി ഒരു ബന്ധവുമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍