കേരളം

സന്ദീപ് സിപിഎമ്മുകാരനല്ല; നേതാക്കള്‍ക്കായി എന്തും ചെയ്യുന്ന ബിജെപി പ്രവര്‍ത്തകനെന്ന് ആനാവൂര്‍ നാഗപ്പന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒളിവില്‍ നില്‍ക്കുന്ന സന്ദീപ് നായര്‍ പാര്‍ട്ടി പ്രവര്‍ത്തകനല്ലെന്ന് സിപിഎം. ഇയാള്‍ പാര്‍ട്ടിക്കാരനാണെന്ന പ്രചാരവേല കൊണ്ട് വരാന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ അങ്ങേയറ്റം അപലപനീയമാണ് തിരുവനന്തപുരം സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

സന്ദീപ് നായര്‍ ബിജെപി യുടെ പ്രധാന പ്രവര്‍ത്തകനാണ്. ബിജെപി യുടെ തിരുവനന്തപുരം മണ്ഡലം പ്രസിഡന്റും  കൗണ്‍സിലറുമായ എസ്‌കെപി രമേശിന്റെ സ്റ്റാഫാണ് സന്ദീപ്. ഇയാളുടെ ഫെയിസ്ബുക്ക് അക്കൗണ്ട് പരിശോധിച്ചാല്‍ അതിലെ പ്രൊഫൈല്‍ ചിത്രം തന്നെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ കൂടെ സന്ദീപ് ഒന്നിച്ചു നില്‍കുന്ന ചിത്രമാണ്. എസ്‌കെപി രമേശ് അടക്കമുള്ള ബിജെപി നേതാക്കന്മാര്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാവുന്ന ബിജെപി യുടെ സജീവ പ്രവര്‍ത്തകനായ സന്ദീപിനെ സിപിഎം പ്രവര്‍ത്തകനായി ചിത്രീകരിച്ച് അപവാദ പ്രചരണം നടത്താന്‍ ചില കേന്ദ്രങ്ങള്‍ ബോധപൂര്‍വ്വം ശ്രമിക്കുകയാണ്. ഈ ഹീനമായ പ്രചാരവേല തള്ളിക്കളയണമെന്ന് എല്ലാ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നതായി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

സ്വര്‍ണക്കടത്തകേസിലെ പ്രധാനകണ്ണിയായ സന്ദീപ് നായര്‍ സിപിഎം ബ്രാഞ്ച് അംഗമാണെന്ന് അമ്മ ഉഷ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മകന് സ്വര്‍ണക്കടത്തുകേസുമായി ബന്ധമില്ല. കടയുടെ ഉദ്ഘാടനത്തിനാണ് സ്വപ്‌നയെ കണ്ടത്. അല്ലാതെ രണ്ട് തവണ കൂടി കണ്ടിട്ടുണ്ട്. കൂടുതലൊന്നും അറിയില്ലെന്നും സന്ദീപിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍