കേരളം

സ്വര്‍ണക്കടത്ത് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; ഹൈക്കോടതിയില്‍ ഹര്‍ജി; മുഖ്യമന്ത്രിയും ശിവശങ്കറും എതിര്‍കക്ഷികള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഡിപ്ലോമാറ്റിക് കാര്‍ഗോ വഴി സ്വര്‍ണം കടത്തിയ കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. മുഖ്യമന്ത്രി പിണറായി വിജയനെയും മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെയും എതിര്‍കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്, സ്പ്രിഗ്‌ളര്‍, ബെവ്‌കോ ആപ്പ്, മൊബിലിറ്റി ഇടാപാടുകളും അന്വേഷിക്കണം എന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്. 

അതേസമയം, കേസില്‍ കസ്റ്റംസ് തിരയുന്ന പ്രധാനപ്രതി സ്വപ്‌ന സുരേഷ് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.  ഇതിന്റെ ഭാഗമായി കൊച്ചിയിലെ പ്രമുഖ അഭിഭാഷകരെ സ്വപ്‌നയുമായി ബന്ധമുള്ള ആളുകള്‍ സമീപിച്ചു. എന്നാല്‍ പിന്നീട് ആശയവിനിമയം ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തിന് പുറത്തുള്ള അഭിഭാഷകരെയും കോടതിയില്‍ ഹാജരാകാന്‍ സ്വപ്‌നയുടെ ആളുകള്‍ സമീപിച്ചതായി സൂചനയുണ്ട്.

അതിനിടെ കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട വിവരങ്ങള്‍ കസ്റ്റംസ് ദേശീയ അന്വേഷണ ഏജന്‍സിയ്ക്ക് കൈമാറി. കള്ളക്കടത്തിലൂടെ ലഭിക്കുന്ന പണം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നുണ്ടോ, ഈ പണം എവിടേയ്ക്കാണ് പോകുന്നത് തുടങ്ങിയ കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട ഏതു വിവരവും വിശ്വസനീയമായ ഏജന്‍സിയ്ക്ക് കൈമാറുന്നതില്‍ തടസ്സമില്ല എന്നാണ് കസ്റ്റംസിന്റെ നിലപാട്.

കേസിന്റെ വിശദാംശങ്ങള്‍ തേടി സിബിഐ സംഘവും കൊച്ചിയിലെത്തിയിട്ടുണ്ട്. പ്രാഥമിക വിവരങ്ങള്‍ ശേഖരിക്കാനാണ് സിബിഐ സംഘം എത്തിയത്. സ്വര്‍ണ്ണക്കടത്തിലെ പ്രതി സരിത്തിനെ പിടികൂടിയതിന് പിന്നാലെ മുഖ്യആസൂത്രകയായ സ്വപ്‌ന സുരേഷ് ഒളിവില്‍ പോയിരുന്നു. അവരുടെ ഫ്‌ലാറ്റില്‍ റെയ്ഡ് നടത്തിയ കസ്റ്റംസ് സംഘം പെന്‍െ്രെഡവ്, ലാപ്‌ടോപ് തുടങ്ങി നിരവധി തെളിവുകള്‍ കണ്ടെടുത്തിരുന്നു. ഒളിവിലുള്ള സ്വപ്നയെ കണ്ടെതത്ാന്‍ കസ്റ്റംസ് അടക്കമുള്ള ഏജന്‍സികള്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'