കേരളം

ഇന്ന് തിരുവനന്തപുരത്ത് 129 കോവിഡ് ബാധിതര്‍, പുറത്തുനിന്ന് വന്നവരേക്കാള്‍ കൂടുതല്‍ സമ്പര്‍ക്ക രോഗികള്‍; ജില്ല തിരിച്ചുള്ള കണക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധ സ്ഥിരീകരിച്ച ഇന്നും കൂടുതല്‍ രോഗികള്‍ തിരുവനന്തപുരത്ത്. ജില്ലയില്‍ 129 പേര്‍ക്കാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്. സംസ്ഥാനത്താകെ 416 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. പുറത്തുനിന്ന് വന്നവരേക്കാള്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ആലപ്പുഴ 50, മലപ്പുറം 41, പത്തനംതിട്ട 32, പാലക്കാട് 28, കൊല്ലം 28, കണ്ണൂര്‍ 23, എറണാകുളം 20, തൃശൂര്‍ 17, കാസര്‍കോട് 17, കോഴിക്കോട്, ഇടുക്കി 12, കോട്ടയം 7 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കോവിഡ് രോഗികളുടെ എണ്ണം.

കോവിഡ് സ്ഥിരീകരിച്ചവരില്‍ 123 പേര്‍ വിദേശത്ത് നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ രോഗം കണ്ടെത്തിയത് 51  പേര്‍ക്കാണ്. സമ്പര്‍ക്കത്തിലൂടെ 204 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

സൂറത്ത് മോഡല്‍ ഇന്‍ഡോറിലും?; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു, ബിജെപിയില്‍ ചേര്‍ന്നതായി റിപ്പോര്‍ട്ട്

'എന്റെ അച്ഛൻ പോലും രണ്ട് വിവാ​ഹം ചെയ്തിട്ടുണ്ട്': ഭാവിവരന് നേരെ വിമർശനം; മറുപടിയുമായി വരലക്ഷ്മി

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'