കേരളം

എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്റെ സാധ്യതകള്‍ ശക്തം; ഒരാഴ്ചയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ച 54 കേസുകള്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നില്ലെങ്കിലും എറണാകുളത്ത് നിശബ്ദ വ്യാപനത്തിന്റെ സാധ്യതകള്‍ ശക്തമാണെന്ന് വിലയിരുത്തല്‍. എറണാകുളത്ത് ഇത് വരെ സമ്പര്‍ക്കത്തിലൂടെ 79 പേര്‍ക്ക് രോഗം പകര്‍ന്നതില്‍ 54 കേസുകളും കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തതാണ്. ജില്ലയിലെ സ്ഥിതിയില്‍ മുഖ്യമന്ത്രിയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. 

ഈ സാഹചര്യത്തില്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ട്രിപ്പില്‍ ലോക്ക്ഡൗണിന് തുല്യമായ കര്‍ശന നടപടികള്‍ സ്വീകരിക്കുകയാണ് ജില്ലാ ഭരണകൂടം. സമ്പര്‍ക്കം വഴി ജൂണില്‍ 13 പേര്‍ക്കാണ് എറണാകുളത്ത് രോഗം പകര്‍ന്നത്. എന്നാല്‍ ജൂലൈയില്‍ 9 ദിവസം കൊണ്ട് സമ്പര്‍ക്ക രോഗികളുടെ എണ്ണം 54ല്‍ എത്തി. 

കൊച്ചി ബ്രോഡ് വേയില്‍ ചായക്കട നടത്തുന്ന വ്യക്തിക്കാണ് വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ച വ്യക്തികളില്‍ നിന്ന് ആലുവയിലും, എടത്തലയിലും തൃക്കാക്കരയിലും വ്യാഴാഴ്ച സമ്പര്‍ക്കത്തിലൂടെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

ആലുവയിലെ 13 വാര്‍ഡുകളും, ചെല്ലാനം ഗ്രാമ പഞ്ചായത്തും, കൊച്ചി നഗരസഭയിലെ 10 വാര്‍ഡുകളുമാണ് ജില്ലയില്‍ ഇപ്പോള്‍ കണ്ടെയ്ന്‍മെന്റ് സോണായി ഉള്ളത്. ഇവിടെ ക്ലസ്റ്ററുകളായി തിരിച്ച് കൂടുതല്‍ ആന്റിജന്‍ ടെസ്റ്റ് നടത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇഡി എതിര്‍ത്തു, കെജരിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ ഉത്തരവില്ല; ഹര്‍ജി മാറ്റി

ഒറ്റ റൺ വ്യത്യാസത്തിൽ കോഹ്‌ലി ഒന്നാം സ്ഥാനത്ത്

എസ്എസ്എൽസി പരീക്ഷാഫലം നാളെ; വേ​ഗത്തിലറിയാൻ പിആർഡി ലൈവ് ആപ്പ്

കാട് ആസ്വദിക്കണോ? അതിരപ്പിള്ളി ജംഗിള്‍ സഫാരി യാത്ര പോകാം

കേരളത്തിൽ വീണ്ടും വെസ്റ്റ് നൈൽ പനി; ലക്ഷണങ്ങൾ അറിയാം