കേരളം

ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഐസിഎസ്ഇ, ഐഎസ്‍സി പരീക്ഷാഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും. ഇന്ന് മൂന്നിനാണ് ഫലപ്രഖ്യാപനം. ഐസിഎസ്ഇയിലെ പത്താം ക്ലാസ് വിദ്യാർത്ഥികളുടേയും ഐഎസ്‍സിയിലെ 12ാം ക്ലാസ് വിദ്യാർത്ഥികളുടേയും പരീക്ഷാഫലമാണ് വരുന്നത്. www.cisce.org വെബ്സൈറ്റിൽ യുണിക് ഐഡി, ഇൻഡക്സ് നമ്പർ എന്നിവ നൽകി ഫലമറിയാം. സ്കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും വിദ്യാർഥികൾക്ക് എസ്എംഎസ് വഴിയും ഫലം അറിയാം.

12–ാം ക്ലാസ് വിദ്യാർഥികൾ, ISC സ്പേസ് ഏഴക്ക ഐഡി നമ്പർ, 10–ാം ക്ലാസ് വിദ്യാർഥികൾ ICSE സ്പേസ് ഏഴക്ക ഐഡി നമ്പർ ‌എന്നിങ്ങനെ ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്കാണ് എസ്എംഎസ് അയയ്ക്കേണ്ടത്. പുനഃപരിശോധനയ്ക്ക് 16ന് അകം അപേക്ഷ നൽകണം.
സിബിഎസ്ഇ ഫലം 11, 13 തീയതികളിലായി പ്രഖ്യാപിക്കുമെന്ന സമൂഹമാധ്യമ പ്രചാരണം വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

തൃഷ@41; താരസുന്ദരിയുടെ മികച്ച അഞ്ച് സിനിമകൾ

ചാമ്പ്യന്‍സ് ട്രോഫി ഒഴിവാക്കിയാല്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും'; ഇന്ത്യക്ക് മുന്നറിയിപ്പുമായി മുന്‍ പാക് താരം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍