കേരളം

കൊല്ലത്ത് മീന്‍പിടിത്തവും വില്‍പ്പനയും നിരോധിച്ചു;  തുറമുഖങ്ങള്‍ അടച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലയില്‍ മീന്‍ പിടിത്തവും വില്‍പ്പനയും നിരോധിച്ചു. എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും ലേലഹാളുകളും അടച്ചിടാന്‍ ജില്ലാകളക്ടര്‍  ഉത്തരവിട്ടു. ജില്ലയിലെ കടലോര പ്രദേശങ്ങളില്‍ നിന്നും കട്ടമരങ്ങളില്‍ പോയി മത്സ്യബന്ധം നടത്തുന്നവര്‍ ബിച്ചുകളിലും മറ്റും മത്സ്യവിപണനം നടത്തുന്നതായി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ബീച്ചുകളിലും മറ്റിടങ്ങളിലും മറ്റ് പ്രദേശങ്ങളില്‍ നിന്നും മത്സ്യവിപണനത്തിനായി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്

കോവിഡ് സമൂഹവ്യാപനത്തിന് സാധ്യതയുള്ളതിനാല്‍  ജില്ലയിലെ  തുറമുഖങ്ങളിലെയും ബീച്ചുകളിലെയും മത്സ്യവിപണനവും ജില്ലയിലെ കടല്‍മത്സ്യബന്ധനവും നിയന്ത്രിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും കളക്ടര്‍ അറിയിച്ചു.

വ്യാഴാഴ്ച അഞ്ച് പേര്‍ക്ക് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പകര്‍ന്നിരുന്നു. പത്തുപേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 4 പേര്‍ വിദേശത്തുനിന്നെത്തിയവരും ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്ന് എത്തിയതുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത