കേരളം

കച്ചവടക്കാരനും ഭാര്യയ്ക്കും കോവിഡ്; വടകര പച്ചക്കറി മാര്‍ക്കറ്റ് അടച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്:  കച്ചവടക്കാരനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചതോടെ, വടകര പച്ചക്കറി മാര്‍ക്കറ്റ് അടച്ചു. കൊയിലാണ്ടി പച്ചക്കറി മാര്‍ക്കറ്റിലെ മൂന്ന് കടകളും അടപ്പിച്ചു.  കോവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ മാര്‍ക്കറ്റില്‍ എത്തിയിരുന്നു. ചുമട്ടു തൊഴിലാളികള്‍ ഉള്‍പ്പെടെ 10 പേരെ ക്വാറന്റൈനിലാക്കി.

ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കാസര്‍കോട് നീലേശ്വരം നഗരസഭ ഓഫീസ് അടച്ചു. മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. നഗരസഭ അണുവിമുക്തമാക്കാനുളള നടപടികള്‍ ആരംഭിച്ചു. ഇതിന് ശേഷം മാത്രമേ നഗരസഭ തുറക്കൂ.

നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. റാന്‍ഡം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കാസര്‍കോട് ജില്ലയില്‍ 56 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 189 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

തിരുവനന്തപുരത്ത് രണ്ടു പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്‌റ്റേഷനുകളില്‍ ജോലിചെയ്യുന്ന ആര്യനാട് സ്വദേശികളാണ് ഇവര്‍.രോഗം സ്ഥിരീകരിച്ച ഇവര്‍ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ നിലയില്‍ രണ്ടു പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എ ആര്‍ ക്യാമ്പിലെ പൊലീസുകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്കാണ് എ ആര്‍ ക്യാമ്പില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി

'ക്രെഡിറ്റ് കാര്‍ഡ്' സ്റ്റൈല്‍ ആധാര്‍ പിവിസി കാര്‍ഡ് എങ്ങനെ ഓര്‍ഡര്‍ ചെയ്യാം?

ഓട്ടോ നിര്‍ത്തുന്നതിനെച്ചൊല്ലി തര്‍ക്കം: പാലക്കാട് ആറുപേര്‍ക്ക് വെട്ടേറ്റു; കല്ലേറില്‍ നാലുപേര്‍ക്കും പരിക്ക്

കുട്ടികളുടെ സ്വകാര്യത; കുവൈറ്റില്‍ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്, ലംഘിച്ചാല്‍ കര്‍ശന ശിക്ഷ

'കുഞ്ഞേ മാപ്പ് !'; കളിപ്പാട്ടവും പൂക്കളും, സല്യൂട്ട് നല്‍കി പൊലീസ്; നവജാത ശിശുവിന്റെ മൃതദേഹം സംസ്‌കരിച്ചു