കേരളം

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോവിഡ്; നീലേശ്വരം നഗരസഭ ഓഫീസ് അടച്ചു

സമകാലിക മലയാളം ഡെസ്ക്

കാഞ്ഞങ്ങാട്: കാസര്‍കോട് നീലേശ്വരം നഗരസഭ ഓഫീസ് അടച്ചു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. നഗരസഭ അണുവിമുക്തമാക്കാനുളള നടപടികള്‍ ആരംഭിച്ചു. ഇതിന് ശേഷം മാത്രമേ നഗരസഭ തുറക്കൂ.

നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡ്യൂട്ടി ചെയ്യുന്നതിനിടെയാണ് പരിശോധനാ ഫലം പുറത്തുവന്നത്. റാന്‍ഡം പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ കാസര്‍കോട് ജില്ലയില്‍ 56 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 41 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. നിലവില്‍ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 189 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

തിരുവനന്തപുരത്ത് രണ്ടു പൊലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കന്റോണ്‍മെന്റ്, ഫോര്‍ട്ട് സ്‌റ്റേഷനുകളില്‍ ജോലിചെയ്യുന്ന ആര്യനാട് സ്വദേശികളാണ് ഇവര്‍.രോഗം സ്ഥിരീകരിച്ച ഇവര്‍ ഇന്നും ഡ്യൂട്ടിക്ക് എത്തിയിരുന്നു. കഴിഞ്ഞ ദിവസവും സമാനമായ നിലയില്‍ രണ്ടു പൊലീസുകാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. എ ആര്‍ ക്യാമ്പിലെ പൊലീസുകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അഞ്ചുപേര്‍ക്കാണ് എ ആര്‍ ക്യാമ്പില്‍ ഇതുവരെ കോവിഡ് ബാധിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ