കേരളം

സുരക്ഷിതമല്ല!, സ്വകാര്യ ബസുകൾ ഓടാനില്ല ; സർവീസ് നിർത്തിവെക്കുന്നതായി  ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ കോവിഡ് രോ​ഗവ്യാപനം വർധിച്ച സാഹചര്യത്തിൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെക്കുന്നു. ഇന്നു മുതൽ സർവീസുകൾ നിർത്തിവയ്ക്കാൻ തീരുമാനിച്ചതായി ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു.

ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുകയും കൂടുതൽ സ്ഥലങ്ങൾ കണ്ടെയ്ൻമെന്റ് സോൺ ആകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
കുമ്പഴ, കുലശേഖരപതി,പത്തനംതിട്ട, റാന്നി, കുളനട, പന്തളം, തിരുവല്ല, കോട്ടാങ്ങൽ, കല്ലൂപ്പാറ, കോന്നി എന്നിവിടങ്ങളിൽ സമ്പർക്കത്തിലൂടെ രോഗം പടർന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു.

ഈ പശ്ചാത്തലത്തിൽ സുരക്ഷിതമായി ബസ് സർവീസ് നടത്തുക ബുദ്ധിമുട്ടാണെന്ന് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ആർ.ഷാജികുമാർ വേണാട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

കലാമൂല്യവും വാണിജ്യമൂല്യവും അതിവിദഗ്ധമായി സമന്വയിപ്പിച്ചു, ഹരികുമാര്‍ മലയാള സിനിമയ്ക്ക് തീരാനഷ്ടം: മുഖ്യമന്ത്രി

അമിതവേഗതയിലെത്തിയ മാരുതി കാര്‍ ബൈക്കിടിച്ച് തെറിപ്പിച്ചു,യുവാവ് മരിച്ചു

ഹരികുമാറിന്റെ ശ്രദ്ധേയമായ സിനിമകള്‍

ആമ്പല്‍പ്പൂവ് മുതല്‍ ഓട്ടോറിക്ഷക്കാരന്റെ ഭാര്യ വരെ; മലയാളികള്‍ ഹൃദയത്തിലേറ്റിയ ഹരികുമാര്‍ ചിത്രങ്ങള്‍