കേരളം

സ്വപ്‌നയ്ക്ക് വിദേശത്തും ഉന്നതബന്ധം; വിളിച്ചത് നിരവധി പ്രമുഖരെ; ഫോണ്‍ രേഖകള്‍ എന്‍ഐഎയ്ക്ക് ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുമായി അടുത്തബന്ധമുള്ളതായി റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് ഫോണ്‍രേഖകള്‍ എന്‍ഐഎ സംഘത്തിന് ലഭിച്ചു. രണ്ടാം പ്രതി സ്വപ്‌നനായര്‍ ഉന്നത ഉദ്യോഗസ്ഥരുമായി നിരന്തരം ഫോണ്‍ വിളിച്ചിരുന്നതായാണ് സൂചന. 

നിവരവധി തവണ വിദേശത്തേക്കും വിളിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസും സ്വപ്നയുടെ ഫോണ്‍ രേഖകള്‍ ശേഖരിച്ചിരുന്നു. കസ്റ്റംസ് നേരത്തേതന്നെ സ്വപ്നയുടെയും സരിത്തിന്റെയും സന്ദീപിന്റെയും ഫോണ്‍ രേഖകള്‍ പരിശോധിച്ചിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം അടങ്ങിയ ബാഗേജ് തുറന്നു പരിശോധിച്ച 5ന് ഉച്ചയ്ക്കുശേഷം സ്വപ്ന ഫോണ്‍ ഓഫ് ചെയ്തിരുന്നു. 

സ്വപ്നയുടെ ഫോണ്‍ രേഖകള്‍ സ്വര്‍ണക്കടത്തു കേസിലെ നിര്‍ണായക തെളിവുകളായി മാറുമെന്നാണു വിവരം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത