കേരളം

സ്വര്‍ണക്കടത്തില്‍ സ്വപ്‌നയെയും സന്ദീപിനെയും കസ്റ്റംസ് പ്രതി ചേര്‍ത്തു ; റമീസ് റിമാന്‍ഡില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസില്‍ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും കസ്റ്റംസ് പ്രതിചേര്‍ത്തു. കസ്റ്റംസിന്റെ പ്രതിപ്പട്ടികയില്‍ സരിത്ത് ആണ് ഒന്നാം പ്രതി. ടി കെ റമീസ് രണ്ടാംപ്രതിയാണ്. സ്വപ്‌ന സുരേഷ് മൂന്നാം പ്രതിയും സന്ദീപ് നായര്‍ നാലാം പ്രതിയുമാണ്.

അതിനിടെ കേസില്‍ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഈ മാസം 27 വരെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് റിമാന്‍ഡ് ചെയ്തത്. ഇയാളെ ആലുവ സബ് ജയിലില്‍ അടയ്ക്കും. ഇയാളെ കോവിഡ് ടെസ്റ്റിനി വിധേയനാക്കാനും കോടതി നിര്‍ദേശിച്ചു.

റമീസിനെ കസ്റ്റഡിയില്‍ വേണമെന്ന കസ്റ്റംസിന്റെ അപേക്ഷ മറ്റന്നാള്‍ കോടതി പരിഗണിക്കും. കള്ളക്കടത്തുശൃംഖലയുമായി ബന്ധിപ്പിക്കുന്ന സുപ്രധാന കണ്ണിയാണ് റമീസ്. സ്വപ്‌ന, സരിത്ത്, സന്ദീപ് എന്നിവരുടെ പങ്കും റമീസ് വെളിപ്പെടുത്തി. പ്രതികളുടെ ഇടപാടുകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത