കേരളം

ജലാലിന്റെ കാര്‍ കസ്റ്റംസ് കസ്റ്റഡിയില്‍;സ്വര്‍ണം കടത്താന്‍ രഹസ്യ അറ; സുപ്രധാന തെളിവ്

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: മൂവാറ്റുപുഴയില്‍ നിന്ന് കസ്റ്റംസ്  കസ്റ്റഡിയിലെടുത്ത കാറില്‍ രഹസ്യ അറ കണ്ടെത്തി.സ്വര്‍ണം കടത്താന്‍ ഉപയോഗിച്ച കാറിലാണ് രഹസ്യ അറ കണ്ടെത്തിയത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ ജലാലിന്റെ കാറാണ് ഇത്. മൂവാറ്റുപുഴയില്‍ നിന്ന് പിടികൂടിയ കാര്‍ കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിച്ചു.

നയതന്ത്ര മാര്‍ഗം ദുരുപയോഗിച്ച് നടത്തിയ സ്വര്‍ണ്ണക്കടത്തുകളിലെ മുഖ്യപ്രതി ഫൈസല്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. വിദേശത്തുള്ള പ്രതിയെ വിട്ടുകിട്ടാന്‍ അന്വേഷണ സംഘത്തിന്റെ അപേക്ഷപ്രകാരമാണ് പ്രത്യേക കോടതിയുടെ വാറന്റ്. അറസ്റ്റിലായ മറ്റൊരു പ്രധാനി കെ.ടി.റമീസുമായി ബന്ധപ്പെട്ട മൂന്നുപേരെ കൂടി കസ്റ്റംസ് പിടികൂടി, ഇവരില്‍ ഒരാള്‍ നേരത്തെ സ്വര്‍ണം കടത്തിയ കേസിലെ പിടികിട്ടാപ്പുള്ളിയാണ്.

നിരവധി സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതിയായ ജലാലിനെ വര്‍ഷങ്ങളായി ഇയാളെ കസ്റ്റംസ് അന്വേഷിക്കുകയാണ്. രണ്ടു വര്‍ഷം മുന്‍പ് തിരുവനന്തപുരം വിമാനാവളം വഴി നടത്തിയ  സ്വര്‍ണക്കടത്തില്‍ DRI കേസെടുത്തതു മുതല്‍ പിടികിട്ടപുള്ളിയാണ്. നെടുമ്പശേരി വിമാനത്താവളം വഴിയും ചെന്നൈ, മുംബൈ, ഡല്‍ഹി വിമാനത്താവളങ്ങള്‍ വഴിയും ഇയാള്‍ സ്വര്‍ണ്ണക്കടത്ത് നടത്തിയിരുന്നു. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണകടത്തില്‍  കസ്റ്റംസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ട റമീസില്‍ നിന്നാണ് ജലാലിലേക്കും മറ്റ് രണ്ടു പേരിലേക്കും കസ്റ്റംസ് എത്തിയത്. റമീസില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയത് ജലാലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി