കേരളം

തിരുവനന്തപുരം സ്വര്‍ണക്കടത്ത്: മൂന്നു പേർ കൂടി പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ കൂടി അറസ്റ്റിലായി. മുവാറ്റുപുഴ സ്വദേശി ജലാലും മറ്റു രണ്ടുപേരുമാണ് അറസ്റ്റിലായത്. തിങ്കളാഴ്ച രാത്രിയാണ് മൂവരെയും കസ്റ്റംസ് കസ്റ്റഡിയില്‍ എടുത്തത്.

നിരവധി സ്വര്‍ണക്കടത്തു കേസുകളിലെ പ്രതികളാണ് ഇവര്‍. നേരത്തെ അറസ്റ്റിലായ മലപ്പുറം സ്വദേശി റമീസുമായി ബന്ധമുള്ളവരാണ് ഇപ്പോള്‍ പിടിയിലായിരിക്കുന്നത് എന്ന് കസ്റ്റംസ് അറിയിച്ചു.

തിരുവനന്തപുരം, ഡല്‍ഹി, ബെംഗലൂരു വിമാനത്താവളങ്ങളിലൂടെയുള്ള കള്ളക്കടത്തുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ജലാലിന് എതിരെയുണ്ട്. ഇതുവരെ കസ്റ്റംസിനോ ഡിആര്‍ഐയ്‌ക്കോ ഇയാളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.

സ്വപ്‌ന സുരേഷും സന്ദീപും സരിത്തും ചേര്‍ന്ന് എത്തിച്ച നാല്‍പത് കോടിയോളം വിലമതിക്കുന്ന സ്വര്‍ണം ജലാലും സംഘവുമാണ് ഇടപാട് നടത്തിയിരിക്കുന്നതെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. രാജ്യത്തെയും സംസ്ഥാനത്തെയും സ്വര്‍ണക്കടത്ത് നിയന്ത്രിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്  റമീസ് എന്ന് കസ്റ്റംസ് ഉദ്യോ​ഗസ്ഥർ സൂചിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അന്വേഷണവുമായി സഹകരിക്കരുത്'; ബംഗാള്‍ രാജ്ഭവന്‍ ജീവനക്കാരോട് ഗവര്‍ണര്‍

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം

രാജകീയം, അതിസുന്ദരിയായി ചക്കി: താരപുത്രിയുടെ ആറ് വെഡ്ഡിങ് ലുക്കുകൾ

എസ് രാജേന്ദ്രനെ സന്ദര്‍ശിച്ച് ബിജെപി നേതാക്കള്‍; 'സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ല'