കേരളം

ഇന്ന്‌ 623 പേര്‍ക്ക് കോവിഡ്;  സമ്പര്‍ക്കത്തിലുടെ 432; ഉറവിടമറിയാത്ത 37 കേസുകള്‍; ആശങ്കയില്‍ കേരളം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ദിനം പ്രതി കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. ഇന്ന് 623   പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.

ഇന്ന് രോഗമുക്തരായി ആശുപത്രി വിട്ടത് 196   പേരാണ്. രോഗം പോസിറ്റീവായവരില്‍   96  പേര്‍ വിദേശത്തുനിന്നെത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 76   പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്പര്‍ക്കം മൂലം 432    പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
 

37 പേരുടെ  ഉറവിടം വ്യക്തമല്ല. സംസ്ഥാനത്ത് ഒരാള്‍ കോവിഡ് ബാധിച്ച് മരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഇടുക്കി രാജാക്കാട് സ്വദേശിനി വത്സമ്മ ജോയിയാണ്് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.


രോഗം സ്ഥിരീകരിച്ചവര്‍; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 157

കൊല്ലം 11

ആലപ്പുഴ 20

പത്തനംതിട്ട 64

കോട്ടയം 25

എറണാകുളം 72

തൃശൂര്‍ 5

പാലക്കാട് 19

മലപ്പുറം 18

കോഴിക്കോട് 62

കണ്ണൂര്‍ 35

വയനാട് 4

കാസര്‍കോട് 74

നെഗറ്റീവ് ആയവർ; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 11

കൊല്ലം 8

എറണാകുളം 1

തൃശൂർ 1

പാലക്കാട് 53

മലപ്പുറം 44

കോഴിക്കോട് 15

കണ്ണൂർ 10

കാസർകോട് 17

വയനാട് 1

കഴിഞ്ഞ 24 മണിക്കൂറിനിടെ 16,444 സാംപിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,84,601 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 4989 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 9553 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 602 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 4880 പേർ ചികിത്സയിൽ. 2,60,356 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 82568 സാംപിളുകള്‍ ശേഖരിച്ചതില്‍ 78415 സാംപിളുകള്‍ നെഗറ്റീവ് ആയി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി