കേരളം

കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി..., ക്വാറന്റൈനില്‍ എത്തിയ പ്രവാസികള്‍ക്ക് സൗജന്യ ഭക്ഷണം നല്‍കി ഒരു നാട്, നന്മ 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുഴിമന്തി, നെയ്‌ച്ചോര്‍, ബീഫ് കറി, പുട്ട് - കടല.... ഇത് ഒരു റെസ്റ്റോറന്റിലെ മെനു കാര്‍ഡ് ആണ് എന്ന് കരുതിയാല്‍ തെറ്റി. ക്വാറന്റൈനില്‍ ഒറ്റയ്ക്ക് കഴിയുന്ന പ്രവാസികള്‍ക്ക് സൗജന്യമായി നല്‍കുന്ന ഭക്ഷണത്തിന്റെ പട്ടികയാണ് ഇത്. നാടിന്റെ വളര്‍ച്ചയ്ക്കായി നല്‍കിയ സംഭാവനകളെ മാനിച്ച് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ലാണ് വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി നല്‍കുന്നത്.

കോഴിക്കോട് കായക്കോടിയിലെ കുളങ്ങരതാഴയിലാണ് ഒരു വിഭാഗം ആളുകള്‍ കോവിഡ് കാലത്ത് നന്മയുടെ വെളിച്ചമാകുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് നാട്ടില്‍ മടങ്ങിയെത്തി വീട്ടില്‍ ഒറ്റയ്ക്ക് നിരീക്ഷണത്തില്‍ കഴിയുന്ന പ്രവാസികള്‍ക്കാണ് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ വിഭവ സമൃദ്ധമായ ഭക്ഷണം സൗജന്യമായി നല്‍കുന്നത്. 200 പേര്‍ക്കാണ് നിലവില്‍ ഭക്ഷണം നല്‍കി വരുന്നത്. നാടിന്റെ വികസനത്തിന് ഇവര്‍ നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് നാടിന്റെ കൈത്താങ്ങ്. നാട്ടില്‍ ഏതെങ്കിലും ജീവകാരുണ്യ പ്രവര്‍ത്തനം വന്നാല്‍ ആദ്യം സഹായവുമായി ഓടിയെത്തുന്നത് പ്രവാസികള്‍ ആണെന്ന് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ റിലീഫ് സെല്ല് ചെയര്‍മാന്‍  ഇ അബ്ദുള്‍ അസീസ് പറയുന്നു.

കഴിഞ്ഞ 20 ദിവസമായി നടക്കുന്ന ഈ ദൗത്യത്തില്‍ സ്ത്രീകളും ഭാഗഭാക്കാണ്. സ്ത്രീകള്‍ മുന്‍കൈയെടുത്താണ് ഭക്ഷണം പാചകം ചെയ്യുന്നതും വൃത്തിയായി പായ്ക്ക് ചെയ്ത് വീടുകളില്‍ എത്തിക്കുന്നത്. ഉച്ചയ്ക്കും രാത്രി 7.45നും സന്നദ്ധപ്രവര്‍ത്തകര്‍ പ്രവാസികളുടെ വീടുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത