കേരളം

റേഷന്‍ കാര്‍ഡിലെ മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ നല്‍കണം; അവസാന തിയ്യതി ജൂലായ് 31

സമകാലിക മലയാളം ഡെസ്ക്


കൊച്ചി:  ജില്ലയിലെ എല്ലാ വിഭാഗം റേഷന്‍ കാര്‍ഡിലും ഉള്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ അംഗങ്ങളുടെയും ആധാര്‍ നമ്പര്‍ റേഷന്‍ കാര്‍ഡുമായി ജൂലൈ 31 നകം ബന്ധിപ്പിക്കണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. പ്രതിമാസ റേഷന്‍ വിഹിതം, സൗജന്യ റേഷന്‍ എന്നിവ പൂര്‍ണ്ണമായും ആധാര്‍ അടിസ്ഥാനമാക്കിയാണ് വിതരണം ചെയ്യുന്നത്. ഉപഭോക്താക്കള്‍ക്ക് റേഷന്‍ കടകള്‍, അക്ഷയ കേന്ദ്രങ്ങള്‍, താലൂക്ക് സപ്ലൈ ഓഫീസ് എന്നിവിടങ്ങളില്‍ ഇതിനുള്ള സൗകര്യം ഉണ്ട്. സപ്ലൈ ഓഫീസുകളിലേക്ക് റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ് സഹിതം തപാല്‍ മാര്‍ഗ്ഗം അപേക്ഷിക്കണം. ബിപിഎല്‍, എഎവൈ കാര്‍ഡുകളിലെ അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള പരിശോധന ഊര്‍ജ്ജിതമാക്കിയതായും സപ്ലൈ ഓഫീസര്‍ അറിയിച്ചു.

സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാര്‍, സര്‍വീസ് പെന്‍ഷനര്‍മാര്‍, സ്വന്തമായി നാലു ചക്ര വാഹനമുള്ളവര്‍, ഒരേക്കറിലധികം ഭൂമി സ്വന്തമായി ഉള്ളവര്‍ ,ആദായ നികുതി അടക്കുന്നവര്‍, 25000 രൂപയിലധികം മാസവരുമാനമുള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിന് അര്‍ഹതയില്ല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ , റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് വിവരശേഖരണം നടത്തി അനര്‍ഹരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ഊര്‍ജ്ജിതമാക്കി.

അനര്‍ഹര്‍ക്ക് മുന്‍ഗണനാ കാര്‍ഡ് സ്വയം ഒഴിവാക്കുന്നതിനുള്ള അപേക്ഷ താലൂക്ക് സപ്ലൈ ആഫീസുകളില്‍ ജൂലൈ 31 നകം നേരിട്ടോ തപാല്‍ മുഖേനയോ നല്‍കാം. അനര്‍ഹരെ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് ഉള്ള പരാതികള്‍ സപ്ലൈ ഓഫീസുകളില്‍ ഫോണ്‍ അല്ലെങ്കില്‍ തപാല്‍ മുഖാന്തിരം അറിയിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

പറന്നുയരുന്നതിന് 90 മിനിറ്റ് മുമ്പ് തകരാര്‍, സുനിത വില്യംസിന്റെ മൂന്നാം ബഹിരാകാശ ദൗത്യം മാറ്റിവെച്ചു

ഗാസയില്‍ സമാധാനം പുലരുമോ? വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ച് ഹമാസ്, ഇസ്രയേല്‍ നിലപാട് നിര്‍ണായകം

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം