കേരളം

ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണം, മുഖ്യമന്ത്രി രാജി വയ്ക്കുംവരെ സമരം: ബെന്നി ബെഹന്നാന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധത്തെത്തുടര്‍ന്ന് ആരോപണവിധേയനായ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറി എം ശിവശങ്കറിനെ സംരക്ഷിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹന്നാന്‍. ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്യണം. മുഖ്യമന്ത്രി രാജിവയ്ക്കുംവരെ സമരവുമായി യുഡിഎഫ്് മുന്നോട്ട് പോകുമെന്നും ബെന്നി ബഹന്നാന്‍ വ്യക്തമാക്കി.

കള്ളക്കടത്തുകാര്‍ക്ക് സൗകര്യം ഒരുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് ബെന്നി ബഹന്നാന്‍ ആരോപിച്ചു. കസ്റ്റംസ് ചോദ്യം ചെയ്തിട്ടും ശിവശങ്കരനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ശിവശങ്കറിനെ ഇന്നലെ കസ്റ്റംസ് പത്തു മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട ഉദ്വേഗഭരിതമായ ചോദ്യം ചെയ്യലിനൊടുവില്‍ പുലര്‍ച്ചെ രണ്ടരയോടെയാണ് ശിവശങ്കറിനെ കസ്റ്റംസ് വിട്ടയച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി