കേരളം

ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു; വിശദ പരിശോധനയ്ക്ക് വിധേയമാക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം നേരിടുന്ന മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിന്റെ ഫോണ്‍ കസ്റ്റംസ് പിടിച്ചെടുത്തു. ചോദ്യം ചെയ്യലിന്റെ രണ്ടാമത്തെ ദിവസമാണ് ഫോണ്‍ പിടിച്ചെടുത്തിരിക്കുന്നത്. 

കേസിലെ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ ഈ ഫോണിലേക്ക് വിളിച്ചതായി കസ്റ്റംസ് കണ്ടെത്തിയിരുന്നു. കേസില്‍ ശിവശങ്കറിന്റെ പങ്കറിയാന്‍ ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കും. 

കഴിഞ്ഞദിവസം ശിവശങ്കറിനെ ഒന്‍പത് മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. ഫ്‌ലാറ്റിലെത്തിയായിരിന്നു ചോദ്യം ചെയ്തത്. ഇന്ന് ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍ തുടരുന്നു. 

അതേസമയം, ശിവശങ്കര്‍ പറഞ്ഞിട്ടാണ് സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്‌ലാറ്റില്‍ പ്രതികള്‍ക്ക് വേണ്ടി മുറി ബുക്ക് ചെയ്തതെന്ന് ടെക്‌നോപാര്‍ക്കിലെ ഉന്നത ഉദ്യോഗസ്ഥനായ അരുണ്‍ ബാലചന്ദ്രന്‍ വെളിപ്പെടുത്തി. ശിവശങ്കറിന്റെ പേരിലാണ് ഫ്‌ലാറ്റ് ബുക്ക് ചെയ്തത്. ശിവശങ്കര്‍ പറഞ്ഞിട്ടാണ് സ്വപ്നയുടെ ഭര്‍ത്താവിന് ഫ്‌ലാറ്റ് ബുക്ക് ചെയ്ത് നല്‍കിയത്. സുഹൃത്തിനും കുടുംബത്തിനും വേണ്ടിയെന്ന് ശിവശങ്കര്‍ തന്നോടു പറഞ്ഞു. എല്ലാത്തിനും രേഖയുണ്ട് എന്നും അരുണ്‍ ബാലചന്ദ്രന്‍ വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത