കേരളം

സ്വര്‍ണക്കടത്ത് കേസ് പ്രതികള്‍ക്ക് റൂം ബുക്ക് ചെയ്തു; അരുണിനെ ഐടി വകുപ്പില്‍ നിന്ന് മാറ്റി

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതികള്‍ക്ക് മുറി ബുക്കുചെയ്തെന്നു വെളിപ്പെടുത്തൽ നടത്തിയ മുഖ്യമന്ത്രിയുടെ മുന്‍ ഐ.ടി. ഫെലോ അരുണ്‍ ബാലചന്ദ്രനെ ഐടി വകുപ്പില്‍ നിന്ന് മാറ്റി.  അരുണും ശിവശങ്കറും തമ്മിലുള്ള വവാട്‌സാപ്പ് ചാറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.

ശിവശങ്കരന്‍ ആവശ്യപ്പെട്ടിട്ടാണ് ഫ്‌ളാറ്റ് ബുക്ക് ചെയ്തതെന്ന് അരുണ്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഫഌറ്റ് ബുക്ക് ചെയ്ത കാര്യം ആദ്യം അരുണ്‍ നിഷേധിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു. സുഹൃത്തിനു വേണ്ടിയാണ് ഫ്‌ളാറ്റ് എന്നാണ് ശിവശങ്കരന്‍ പറഞ്ഞതെന്നും അരുണ്‍ വ്യക്തമാക്കി. ഈ ഫ്‌ളാറ്റിലാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചന നടന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തല്‍. ഈ ഫഌറ്റിലാണ് പിന്നീട് സ്വപ്‌നയുടെ ഭര്‍ത്താവും തുടര്‍ന്ന് കേസിലെ പ്രതികളും ഒത്തുകൂടിയത്.

ഹെദര്‍ ടവറിലെ ഫ്‌ളാറ്റിന്റെ നിരക്ക് എത്രയാണെന്ന് അന്വേഷിച്ച് പറയാന്‍ ശിവശങ്കരന്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ഹെദറില്‍ വിളിച്ച് നിരക്ക് അന്വേഷിച്ച് പറഞ്ഞുകൊടുത്തു. ഇതുമായി ബന്ധപ്പെട്ട സംഭാഷണങ്ങള്‍ നടന്നത് വാട്ട്‌സ് ആപ്പിലാണ്. ശിവശങ്കറിന് പരിചയമുള്ള ആള്‍ക്കു വേണ്ടിയാണെന്നും നല്ലൊരു ഡിസ്‌കൗണ്ട് കൊടുക്കണമെന്നും ഹെദറില്‍ പറഞ്ഞിരുന്നു. താന്‍ മുറി ബുക്ക് ചെയ്തിട്ടില്ല. ശിവശങ്കരന്റെ ഓഫീസില്‍ അരുണ്‍ എന്നു പേരുള്ള ഒരാളുണ്ട്. അദ്ദേഹം ബുക്ക് ചെയ്തിട്ടുണ്ടോ എന്ന കാര്യം അറിയില്ല. ഫ്‌ളാറ്റിന് 35004500 രൂപയോ മറ്റോ ആയിരുന്നു വാടകയായി പറഞ്ഞിരുന്നത്. സുഹൃത്തിന്റെ കുടുംബത്തിന് പുതിയ ഒരു ഫ്‌ളാറ്റിലേക്ക് മാറുന്നതിനു മുമ്പ്, മൂന്നുദിവസം താമസിക്കാനാണ് എന്നാണ് ശിവശങ്കര്‍ പറഞ്ഞതെന്നും അരുണ്‍ ബാലചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍