കേരളം

സ്വര്‍ണ കടത്ത്; മൂന്ന് പ്രതികള്‍ കൂടി അറസ്റ്റില്‍, പിടിയിലായത് സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നവര്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മൂന്ന് പ്രതികളെ കൂടി അറസ്റ്റ് ചെയ്ത് കസ്റ്റംസ്. മലപ്പുറം സ്വദേശി മുഹമ്മദ് ഷാഫി, മൂവാറ്റുപുഴ സ്വദേശി ജലാല്‍, കൊണ്ടോട്ടി സ്വദേശി ഹംജദ് അലി എന്നിവരാണ് അറസ്റ്റിലായത്. 

കടത്തി കൊണ്ടുവരുന്ന സ്വര്‍ണം ഇടപാടുകാരിലേക്ക് എത്തിക്കുന്നത് ഇവരായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിച്ചതായും, ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്നുമാണ് സൂചന. 

സ്വര്‍ണ കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ഏറെ നാളായി അന്വേഷിക്കുന്ന ജലാല്‍ ചൊവ്വാഴ്ച നാടകീയമായി കീഴടങ്ങുകയായിരുന്നു. നയതന്ത്ര ബാഗില്‍ സ്വര്‍ണം കടത്തിയ കേസില്‍ പിടിയിലായ റമീസുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ജലാലിന്റെ വീട്ടില്‍ നിന്ന് മലപ്പുറം തിരൂരങ്ഹാടി രജില്‌ട്രേഷനിലുള്ള കാര്‍ കസ്റ്റംസ് കൊച്ചിയില്‍ എത്തിച്ചു. സ്വര്‍ണം സൂക്ഷിക്കാനുള്ള രഹസ്യ അറ കാറിലുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി