കേരളം

ഇന്ന് 722   പേര്‍ക്ക് കോവിഡ്; സമ്പര്‍ക്കത്തിലൂടെ  481 പേര്‍; രോഗികള്‍ പതിനായിരം കടന്നു; കടുത്ത നിയന്ത്രണം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത്  കോവിഡ് രോഗികളുടെ എണ്ണം 700 കടന്നു. ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്  722  പേര്‍ക്കെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോവിഡ് പോസറ്റീവായവരില്‍ വിദേശത്തുനിന്നെത്തിയവര്‍ 157   പേരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയത് 62  പേരാണ്. സമ്പര്‍ക്കത്തിലൂടെ   481 പേര്‍രോഗബാധിതരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവര്‍; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 339

കൊല്ലം 42

ആലപ്പുഴ 20

പത്തനംതിട്ട 39

കോട്ടയം 13

എറണാകുളം 57

തൃശൂര്‍ 42

പാലക്കാട് 25

മലപ്പുറം 42

കോഴിക്കോട് 33

കണ്ണൂര്‍ 23

വയനാട് 13

കാസര്‍കോട് 18
 

നെഗറ്റീവ് ആയവര്‍; ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം 1

കൊല്ലം 17

പത്തനംതിട്ട 18

ആലപ്പുഴ 13

കോട്ടയം 7

ഇടുക്കി 6

എറണാകുളം 7

തൃശൂര്‍ 8

പാലക്കാട് 72

മലപ്പുറം 37

കോഴിക്കോട് 10

വയനാട് 1

കണ്ണൂര്‍ 8

കാസര്‍കോട് 23

കണ്ണൂര്‍ 

കാസര്‍കോട് 

വയനാട്

ആരോഗ്യ പ്രവര്‍ത്തകര്‍ 12, ബിഎസ്ഫ് 5, ഐടിബിപി 3, രണ്ട് മരണം ഉണ്ടായി. തൃശൂര്‍ ജില്ലയിലെ തമ്പുരാന്‍ പടി സ്വദേശി അനീഷ്, കണ്ണൂര്‍ പുളിയനമ്പ്ര സ്വദേശി മുഹമ്മദ് സലീഹ്. അനീഷ് ചെന്നൈയില്‍ എയര്‍ കാര്‍ഗോ ജീവനക്കാരനായിരുന്നു. സലീഹ് അഹമ്മദാബാദില്‍നിന്നു വന്നതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 228 പേരാണ് രോഗമുക്തി നേടിയത്. ഇന്നു രോഗം സ്ഥിരീകരിച്ച 722ല്‍ 339 കേസുകളും തിരുവനന്തപുരത്താണ്

കഴിഞ്ഞ 24 മണിക്കൂറില്‍ 16,0052 സാംപിളുകള്‍ പരിശോധിച്ചു. 183900 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. 5432 പേര്‍ ആശുപത്രികളിലാണ്. 804 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോള്‍ ചികിത്സയിലുള്ളത് 5372 പേരാണ്. ഇതുവരെ ആകെ 2,68,128 സാംപിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ 7797 സാംപിളുകളുടെ പരിശോധന ഫലം വരാനുണ്ട്. കൂടാതെ സെന്റിനല്‍ സര്‍വയലന്‍സിന്റെ ഭാഗമായി 85,767 സാംപിളുകള്‍ സേഖരിച്ചു. അതില്‍ 81,543 എണ്ണം നെഗറ്റീവ്. സംസ്ഥാനത്തെ ഹോട്‌സ്‌പോട്ട് 271.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?