കേരളം

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ, കൊല്ലം സ്വദേശി ജീവനൊടുക്കി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ വീണ്ടും ആത്മഹത്യ. നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ ആത്മഹത്യയ്ക്കു ശ്രമിച്ച കൊല്ലം വയല സ്വദേശി നിസാറുദ്ദീന്‍ മരിച്ചു. ഉദര രോഗത്തിനു ചികിത്സയിലായിരുന്നു.

ഒരു മാസം മുന്‍പ് കോവിഡുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്തത് വിവാദമായിരുന്നു. മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലായിരുന്നു രണ്ടു ആത്മഹത്യയും.

കോവിഡ് സംശയിച്ച് പ്രവേശിപ്പിച്ച നെടുമങ്ങാട് ഹൗസിങ് ബോര്‍ഡ് കോളനി സ്വദേശി മുരുകേശനും കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന ആനാട് കുളക്കി തടത്തരിക്കത്ത് വീട്ടില്‍ ഉണ്ണിയുമാണ് മെഡിക്കല്‍ കോളജില്‍ ജീവനൊടുക്കിയത്.മരുന്ന് നല്‍കാനെത്തിയ നഴ്‌സാണ് ഉണ്ണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എംഎം ഹസ്സന്‍ വിട്ടുനിന്നു, കെ സുധാകരന്‍ വീണ്ടും കെപിസിസി പ്രസിഡന്റ്; ഇന്ദിരാഭവനിലെത്തി ചുമതലയേറ്റു

'ദക്ഷിണേന്ത്യക്കാര്‍ ആഫ്രിക്കക്കാരെപ്പോലെ, കിഴക്കുള്ളവര്‍ ചൈനക്കാരെപ്പോലെ'; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കാന്‍ പ്ലാന്‍ ഉണ്ടോ?; ശ്രദ്ധിക്കേണ്ട എട്ടു കാര്യങ്ങള്‍

'മുത്തച്ഛന്റെ ബെസ്റ്റി'; ആശയ്‌ക്ക് പിറന്നാൾ ആശംസിച്ച് കുഞ്ഞാറ്റ

കെ. അരവിന്ദാക്ഷന്‍ എഴുതിയ കഥ 'ദൈവഭാഷയുടെ ലിപി'