കേരളം

സംസ്ഥാനത്ത് രണ്ട് കോവിഡ് മരണം കൂടി; ഇടുക്കിയില്‍ നിരീക്ഷണത്തിലിരിക്കേ മരിച്ചയാള്‍ക്ക് രോഗം സ്ഥിരീകരിച്ചു

സമകാലിക മലയാളം ഡെസ്ക്

ഇടുക്കി: സംസ്ഥാനത്ത് ഇന്ന് കോവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച ഒരാള്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു.  ഇടുക്കി ശാന്തമ്പാറയില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പാണ്ഡ്യന്റെ  (72) പരിശോധനാ ഫലമാണ് പുറത്തുവന്നത്.നേരത്തെ കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കേ മരിച്ചയാള്‍ക്ക് കോവിഡാണെന്ന് കണ്ടെത്തിയിരുന്നു. ഇതോടെ സംസ്ഥാനത്തെ കോവിഡ് മരണം 37 ആയി.

തമിഴ്‌നാട്ടില്‍ നിന്നും ജൂണ്‍ 28 നാണ് പാണ്ഡ്യന്‍ നാട്ടിലെത്തിയത്. തുടര്‍ന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ ദിവസം നിരീക്ഷണ കാലാവധി കഴിഞ്ഞ പാണ്ഡ്യന് പനിയും ജലദോഷവും അനുഭവപ്പെട്ടു. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ പാണ്ഡ്യന്റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു. ഇതിന് പിന്നാലെ പുറത്തുവന്ന പരിശോധനാ ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

കോവിഡ് നിരീക്ഷണത്തിലിരിക്കേ മരിച്ച പാനൂര്‍ കരിയാട് സ്വദേശി സലീഖും (24) കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന പരിശോധനാ ഫലം ഇന്ന് രാവിലെയാണ് പുറത്തുവന്നത്.ഈ മാസം 13 നാണ് സലീഖ് മരിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. മേയ് അവസാനത്തോടെയാണ് സലീഖ് നാട്ടില്‍ എത്തിയത്. അഹമ്മദാബാദില്‍ നിന്ന് നാട്ടിലെത്തിയ ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. നിരീക്ഷണ കാലാവധി അവസാനിച്ചതിന് ശേഷമാണ് മരണം സംഭവിച്ചത്. ഉദര രോഗത്തിന് ചികിത്സയിലായിരുന്നു സലീഖ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി