കേരളം

ശ്രീചിത്തിര ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് എത്തിയ രണ്ട് രോഗികള്‍ക്ക് കോവിഡ്; 8 ഡോക്ടര്‍മാരടക്കം 21 ആരോഗ്യപ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്തിര ആശുപത്രിയിലെ രണ്ട് രോഗികള്‍ക്ക് കോവിഡ്. ശസ്ത്രക്രിയക്ക് എത്തിയവര്‍ക്കാണ് രോഗം. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ എട്ടുഡോക്ടര്‍മാരടക്കം 21 ആരോഗ്യപ്രവര്‍ത്തകരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. 

ആശുപത്രിയിലെത്തിയ രോഗികളെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് രോഗികളെയും സര്‍ക്കാരിന്റെ കോവിഡ് ആശുപത്രിയിലേക്ക് മാറ്റി. ആവശ്യമായ മറ്റ് നടപടികള്‍ സ്വീകരിച്ചതായും ശ്രീചിത്ര ആശുപത്രി അധികൃതര്‍ അറിയിച്ചു. 

ആര്‍സിസിയിലും കോവിഡ് വ്യാപനത്തിന്റെ ഭാഗമായി കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അടിയന്തര ചികിത്സകള്‍ മാത്രമായിരിക്കും നാളെ മുതല്‍ നടത്തുക. കീമോ തെറാപ്പി, റേഡിയേഷന്‍ തുടങ്ങിയവയെല്ലാം നിര്‍ത്തിവെക്കാനാണ് തീരുമാനം. ആശുപത്രിയിലെ രണ്ട് ശുചീകരണതൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ