കേരളം

സ്വര്‍ണക്കടത്ത് അന്വേഷണം; കോഴിക്കോട്ടെ ഒരു ജ്വല്ലറിയിലെ മുഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുത്തു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് അന്വേഷണം കസ്റ്റംസ് അന്വേഷണം ശക്തമാക്കുന്നു. കോഴിക്കോട്ടെ വിവിധ ജ്വല്ലറികളില്‍ റെയ്ഡ്  തുടരുന്നു. അരക്കിണര്‍ ഹെസ്സ ഗോള്‍ഡില്‍ നടന്ന റെയ്ഡില്‍ മഴുവന്‍ സ്വര്‍ണവും കസ്റ്റംസ് പിടിച്ചെടുക്കുയും രണ്ട് പേരെ  കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

ഇന്ന് ഉച്ചയോടെയായിരുന്നു ഹെസ്സ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ടില്‍ കസ്റ്റംസ് പരിശോധന നടന്നത്. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പരിശോധനയ്ക്കിടെയാണ് രേഖകള്‍ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ സ്വര്‍ണവും  പിടിച്ചെടുത്തത്.

ജ്വല്ലറിയില്‍ പങ്കാളിത്തമുള്ള ഷമീം, ജിഫ്‌സന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം കോഴിക്കോട് എരിഞ്ഞിക്കലിലെ  ഒരു വീട്ടില്‍ റെയ്ഡ് നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും റെയ്ഡ് തുടരും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി