കേരളം

എല്ലാവരും വേണ്ട, ഇവർ മതി; ടിവി ചർച്ചയ്ക്ക് കെപിസിസിയുടെ 31 അം​ഗ പട്ടിക

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ടെലിവിഷൻ ചാനലുകളിലെ രാഷ്ട്രീയ ചർച്ചകൾക്ക് നേതാക്കളെ തിരഞ്ഞെടുത്ത് കെപിസിസി. ഇതുമായി ബന്ധപ്പെട്ട് 31 നേതാക്കളുൾപ്പെട്ട പട്ടികയും കെപിസിസി പുറത്തിറക്കി. സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനാണ് പട്ടിക പുറത്തിറക്കിയത്. ഡോ ശൂരനാട് രാജശേഖരനാണ് ചുമതല. 

പാർട്ടിയുടെ നിലപാട് കൃത്യമായി വിവരിക്കാൻ സാധിക്കുന്ന നേതാക്കളെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് വാർത്താക്കുറിപ്പിൽ മുല്ലപ്പള്ളി വ്യക്തമാക്കി. ഓഗസ്റ്റ് ഒന്ന് മുതലാണ് ഈ നേതാക്കൾ ചാനൽ ചർച്ചകളിൽ പങ്കെടുക്കുക.

തിരുവഞ്ചൂർ രാധാകൃഷ്ണൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, വിഡി സതീശൻ, ജോസഫ് വാഴക്കൻ, പിസി വിഷ്ണുനാഥ്, അഡ്വ ടി ശരത് ചന്ദ്ര പ്രസാദ്, അഡ്വ ടി സിദ്ധിഖ്, അഡ്വ കെപി അനിൽകുമാർ, പന്തളം സുധാകരൻ, പിഎം സുരേഷ് ബാബു, എഎ ഷുക്കൂർ, സണ്ണി ജോസഫ്, കെഎസ് ശബരീനാഥ്, ഷാനിമോൾ ഉസ്മാൻ, പഴകുളം മധു, ജ്യോതികുമാർ ചാമക്കാല, ഷാഫി പറമ്പിൽ, അഡ്വ എം ലിജു, ഡോ മാത്യു കുഴൽനാടൻ, അഡ്വ ബിന്ദു കൃഷ്ണ,  പിടി തോമസ്, ലതിക സുഭാഷ്, അജയ് തറയിൽ, പിഎ സലിം, ദീപ്തി മേരി വർഗീസ്, ബിആർഎം ഷരീഫ്, അഡ്വ അനിൽ ബോസ്, കെപി ശ്രീകുമാർ, ഡോ ജിവി ഹരി, ആർവി രാജേഷ് എന്നിവരാണ് പട്ടികയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ