കേരളം

കോഴികള്‍ക്കും 'മാസ്‌ക്'; പത്തനംതിട്ടയില്‍ പിന്‍ലെസ് പീപ്പര്‍ വിതരണം 

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട:  പരസ്പരമുളള കോഴിപ്പോര്     ഒഴിവാക്കാന്‍ പത്തനംതിട്ട തെളളിയൂരില്‍ കോഴികള്‍ക്ക് മാസ്‌ക് വിതരണം. കോഴികളും വളര്‍ത്തു പക്ഷികളും പരസ്പരം കൊത്തുകൂടുന്നത് ഒഴിവാക്കാന്‍ കണ്ണിന് പൂട്ടിടുന്ന പിന്‍ലെസ് പീപ്പറാണ് വിതരണം ചെയ്യുന്നത്. തെള്ളിയൂരിലുള്ള കാര്‍ഡ് കൃഷി വിജ്ഞാന കേന്ദ്രത്തിലാണ് കര്‍ഷകര്‍ക്കായി പിന്‍ലെസ് പീപ്പര്‍ വിതരണം ചെയ്യുന്നത്.

കൂടുകള്‍ക്ക് ഉള്ളിലെ സ്ഥല പരിമിതി, അമിതമായ ചൂട്, പോഷകാഹാരത്തിന്റെ കുറവ്, തീറ്റയെടുക്കാനും വെള്ളം കുടിക്കാനുമുള്ള സ്ഥലത്തിന്റെ ലഭ്യത കുറവ്, സുഖമില്ലാത്തതും മുറിവേറ്റ് കിടക്കുന്നതുമായ പക്ഷികളുടെ സാന്നിധ്യം, വെളിച്ചത്തിന്റെ ഏറ്റക്കുറച്ചില്‍ ഇങ്ങനെ വിവിധ കാരണങ്ങളാല്‍ പക്ഷികള്‍ പരസ്പരം കൊത്തിമുറിവേല്‍പ്പിക്കാറുണ്ട്.കോഴികളില്‍ പരസ്പരം കൊത്തുന്നത് ഒഴിവാക്കുന്നതിനാണ് കൂടുതലായും പിന്‍ലെസ് പീപ്പര്‍ ഘടിപ്പിക്കുന്നത്. യൂറോപ്യന്‍ രാജ്യങ്ങളിലാണ് മുന്‍കാലങ്ങളില്‍ ഇത് പരീക്ഷിച്ച് വിജയം കണ്ടത്. പക്ഷികളുടെ നാസാദ്വാരത്തിലാണ് ഇത് ഘടിപ്പിക്കുന്നത്. ഇത് ഇട്ടു കഴിഞ്ഞാല്‍ പക്ഷികളുടെ മുന്‍വശ കാഴ്ച പരിമിതപ്പെടുത്തും. മുന്‍വശത്തെ കാഴ്ചയുടെ കുറവ് മൂലം കൊത്തിന്റെ കൃതൃത നഷ്ടപ്പെടുകയും മുന്‍പിലുള്ള പക്ഷികളെ അക്രമിക്കുന്നതിനുള്ള സ്വഭാവം കുറയുകയും ചെയ്യും.

തീറ്റയെടുക്കുന്നതിനോ വെള്ളം കുടിക്കുന്നതിനോ തടസ്സമാകുന്നില്ല.പ്രകാശം കടത്തി വിടാത്ത തരത്തിലുള്ള പിന്‍ലെസ് പീപ്പറാണ് പൊതുവേ പ്രചാരത്തിലുള്ളതെങ്കിലും പ്രകാശം കടത്തിവിടുന്നവയും ലഭ്യമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു