കേരളം

ഡോക്ടര്‍ക്ക് കോവിഡ്; മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചു

സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മൂന്നാര്‍ ജനറല്‍ ആശുപത്രി അടച്ചു. ആശുപത്രിയിലുള്ള രോഗികളെ മാറ്റിയിട്ടുണ്ട്്. ഡോക്ടര്‍ പരിശോധിച്ചവരുടെ വിവരം ശേഖരിക്കുകയാണ് അധികൃതര്‍. എംഎല്‍എ, ജില്ലാ കളക്ടര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് തീരുമാനം.

ഇടുക്കിയില്‍ ഇന്നലെ ആറ് ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 28 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആറുപേര്‍ രോഗമുക്തരായി. എട്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ഇതില്‍ ആറുപേര്‍ കരിമ്പന്‍ സ്വദേശികളാണ്. 13 രോഗികളുടെ ഉറവിടം വ്യക്തമല്ല. ജില്ലയിലെ ഏക ക്ലസ്റ്ററായ രാജാക്കാട് ഉറവിടം അറിയാത്ത രോഗികള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്.

കോവിഡ് സ്ഥിരീകരിച്ച നാല് ആരോഗ്യപ്രവര്‍ത്തകര്‍ രാജാക്കാട് ദേശികളാണ്. രാജാക്കാട് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കോവിഡ് ഫസ്റ്റ്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ തുടങ്ങി. ഇവിടെ 55 കിടക്കകള്‍ സജ്ജീകരിച്ചു. തൊടുപുഴയില്‍ 103 കിടക്കകളുള്ള ഫസ്റ്റ്!ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററും സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ഒരാഴ്ചത്തേക്ക് നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ചു. 215 പേരാണ് ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു