കേരളം

പട്ടാമ്പിയില്‍ കോവിഡ് രൂക്ഷം; മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ക്ക് രോഗം; ആശങ്ക

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: ജില്ലയില്‍ ഇന്ന് 87 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള 67 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പട്ടാമ്പിയില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റിലാണ് 67 പേരുടെ രോഗബാധ സ്ഥിരീകരിച്ചത്. മറ്റ് 14  പേരില്‍ 11 പേര്‍ വിവിധ രാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.  

രണ്ട് പേരുടെ ഉറവിടം വ്യക്തമല്ല. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിട്ടുണ്ട്. രോഗബാധിതരില്‍ ആറു വയസുകാരിയായ മാത്തൂര്‍ സ്വദേശിയും ഉള്‍പ്പെടും. 11 പേര്‍ രോഗമുക്തി നേടി.

പട്ടാമ്പി മത്സ്യമാര്‍ക്കറ്റില്‍ ക്യാംപില്‍ രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

പട്ടാമ്പി സ്വദേശികളായ 34 പേര്‍, 
മുതുതല സ്വദേശികളായ അഞ്ച്‌പേര്‍,
ഓങ്ങല്ലൂര്‍ സ്വദേശികളായ 11 പേര്‍,
പരുതൂര്‍ ,തിരുമിറ്റക്കോട് സ്വദേശികള്‍ മൂന്ന് പേര്‍ വീതം,
വല്ലപ്പുഴ,പട്ടിത്തറ,തൃത്താല സ്വദേശികള്‍ രണ്ടു പേര്‍ വീതം,
കുലുക്കല്ലൂര്‍,നാഗലശ്ശേരി, വിളയൂര്‍, തിരുവേഗപ്പുറ,ഷൊര്‍ണൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം. 
കൂടാതെ വലിയങ്ങാടിയില്‍ ജൂലൈ 22 ന് രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ പരിശോധന നടത്തും.പുതുനഗരം മത്സ്യമാര്‍ക്കറ്റിലും പരിശോധന നടത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ഡിഎംഒ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 338 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമേ പാലക്കാട് ജില്ലക്കാരായ മൂന്ന് പേര്‍ മലപ്പുറത്തും രണ്ടുപേര്‍ ഇടുക്കിയിലും മൂന്നു പേര്‍ എറണാകുളത്തും ചികിത്സയില്‍ ഉണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും  വന്നവരുടെ കണക്ക് ഇപ്രകാരമാണ്. 

യുഎഇ  ഏഴ് കേസുകള്‍

1.വാണിയംകുളം സ്വദേശി (59 പുരുഷന്‍)
2.തിരുവേഗപ്പുറ സ്വദേശികള്‍ (29,24,28 പുരുഷന്‍)
3.കൊപ്പം സ്വദേശി (44 പുരുഷന്‍)
4.ഓങ്ങല്ലൂര്‍ സ്വദേശി (40 പുരുഷന്‍)
5. ദുബായില്‍ നിന്നും വന്ന പട്ടാമ്പി പള്ളിപ്പുറം സ്വദേശി (52 പുരുഷന്‍)
 

ഒമാന്‍
1. പരുതൂര്‍ സ്വദേശി (29 പുരുഷന്‍)

ഖത്തര്‍1
1.വിളയൂര്‍ സ്വദേശി (37 പുരുഷന്‍)

കര്‍ണാടക1
1.കൊപ്പം സ്വദേശി (45 പുരുഷന്‍)

സൗദി1
1.വിളയൂര്‍ സ്വദേശി (43 പുരുഷന്‍)

ഉറവിടം വ്യക്തമല്ലാത്ത രോഗബാധയുള്ളവര്‍2

1.ചെര്‍പ്പുളശ്ശേരി സ്വദേശി(27 പുരുഷന്‍)
2. മാത്തൂര്‍ സ്വദേശി (6 പെണ്‍കുട്ടി)

സമ്പര്‍ക്കം വഴി ഒരു കേസ്
തിരുമിറ്റക്കോട് സ്വദേശി (36 പുരുഷന്‍). ജൂലൈ ആറിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമ്പര്‍ക്കത്തില്‍ നിന്നാണ് ഇദ്ദേഹത്തിന് രോഗബാധ ഉണ്ടായിരിക്കുന്നത്.

പട്ടാമ്പി മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായ ഒരാള്‍ക്ക് ഉറവിടം അറിയാതെ രോഗബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ മാര്‍ക്കറ്റില്‍ നടത്തിയ റാപ്പിഡ് ആന്റിജന്‍ ടെസ്റ്റില്‍ 67 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ 525 പേര്‍ക്കാണ് പരിശോധന നടത്തിയത്. കൂടാതെ പട്ടാമ്പിയില്‍ മെഗാ ക്യാമ്പ് ആയി പരിശോധന തുടരുകയാണ്. വരുംദിവസങ്ങളിലും മാര്‍ക്കറ്റ് കേന്ദ്രീകരിച്ചും പട്ടാമ്പി ബ്ലോക്കിലെ ഗ്രാമ പഞ്ചായത്തുകളിലും പരിശോധന നടത്തുമെന്ന് ഡിഎംഒ അറിയിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍