കേരളം

സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; തിരുവനന്തപുരം സ്വദേശി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. തിരുവനന്തപുരം കളിയിക്കാവിള സ്വദേശി ജയചന്ദ്രനാണ് മരിച്ചത്. 56 വയസായിരുന്നു.
വൃക്ക രോഗബാധിതനായിരുന്നു. ഇതോടെ സംസ്ഥാനത്ത കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 43 ആയി. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം. ഡയാലിസിസിന് വിധേയനായിരുന്നു. മൂന്ന ദിവസം മുന്‍പ് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്നുനടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇയാളുടെ മരണത്തോടെ തിരുവനന്തപുരം ജില്ലയില്‍ മരിച്ചവരുടെ എണ്ണം ഒന്‍പതായി. നാളെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സംസ്ാരം. 

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 28 വരെയാണ് നഗരസഭാ പരിധിയില്‍ ലോക്ക്ഡൗണ്‍ നീട്ടിയത്. ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നത്.

തിരുവനന്തപുരത്ത് ഇന്ന് 222 പേര്‍ക്കാണ് രോ?ഗം സ്ഥിരീകരിച്ചത്. ഇതില്‍ 203 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം വന്നത്. ആറ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇവിടെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 25 പേരാണ് തിരുവനന്തപുരത്ത് ഇന്ന് രോഗ മുക്തി നേടിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍