കേരളം

കണ്ടക്ടര്‍ക്ക് കോവിഡ്; നെയ്യാറ്റിന്‍കര കെഎസ്ആര്‍ടിസി ഡിപ്പോ അടച്ചു

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കണ്ടക്ടര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കെഎസ്ആര്‍ടിസി നെയ്യാറ്റിന്‍കര ഡിപ്പോ അടച്ചു. രോഗം സ്ഥിരീകരിച്ച കണ്ടക്ടര്‍ ഇക്കഴിഞ്ഞ 14ന് ജോലിക്കെത്തിയിരുന്നു. കണ്ടയ്ന്‍മെന്റ് സോണിന് സമീപമുള്ള പ്രദേശങ്ങളില്‍ ഇദ്ദേഹം സര്‍വീസ് പോയിരുന്നു. 

മൂന്നുദിവസം മുന്‍പാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു. കണ്ടക്ടറുമായി ഇടപഴകിയ മുഴുവന്‍ പേരെയും കണ്ടെത്തി ക്വാറന്റൈനിലാക്കി. 

കഴിഞ്ഞദിവസം കാട്ടാക്കട ഡിപ്പോയിലെ ഡ്രൈവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം യൂണിറ്റിലെ 80 ശതമാനം ജീവനക്കാരുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടതിനാല്‍ യൂണിറ്റ് ഓഫീസര്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരും പതിനാല് ദിവസം ക്വാറന്റൈനിലാണ്. ഡിപ്പോ പതിനാല് ദിവസത്തേക്ക് അടച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു