കേരളം

ഫൈനല്‍ സെമസ്റ്ററിന് ഓണ്‍ലൈന്‍ പരീക്ഷ, മറ്റു പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി, മുന്‍ സെമസ്റ്ററുകളിലെ പ്രകടനം പരിഗണിച്ച് മാര്‍ക്ക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫൈനല്‍ സെമസ്റ്റര്‍ ഒഴികെയുളള പരീക്ഷകള്‍ സാങ്കേതിക സര്‍വകലാശാല റദ്ദാക്കി. ഫൈനല്‍ ഒഴികെയുളള പരീക്ഷകള്‍ക്ക് മുന്‍ സെമസ്റ്ററുകളിലെ പ്രകടനം പരിഗണിച്ച് മാര്‍ക്ക് നല്‍കും. പൊതു മോഡറേഷനായി അഞ്ചു ശതമാനം മാര്‍ക്ക് നല്‍കാനും സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. 

അവസാന സെമസ്റ്റര്‍ പരീക്ഷാ രീതിയിലും മാറ്റം വരുത്തി. ഓണ്‍ലൈനായി നടത്താനാണ് സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചത്.  വീട്ടില്‍ ഇരുന്ന് പരീക്ഷ എഴുതാനുളള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് സാങ്കേതിക സര്‍വകലാശാല അറിയിച്ചു. ഫൈനല്‍ സെമസ്റ്റര്‍ പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. 

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍  ജൂലൈ ഒന്നുമുതല്‍ നടത്താനിരുന്ന എല്ലാ പരീക്ഷകളും സാങ്കേതിക സര്‍വ്വകലാശാല മാറ്റിവച്ചിരുന്നു. എന്നാല്‍ സമ്പര്‍ക്ക രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ഫൈനല്‍ ഒഴികെയുളള മറ്റ് പരീക്ഷകള്‍ റദ്ദാക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പൂനം മഹാജനെ തഴഞ്ഞു; മുംബൈ ഭീകാരക്രമണ കേസ് പബ്ലിക്ക് പ്രോസിക്യൂട്ടറെ സ്ഥാനാര്‍ഥിയാക്കി ബിജെപി

മനസു തുറന്ന് ആടൂ; മാനസിക സമ്മര്‍ദ്ദം കാറ്റില്‍ പറത്താം

വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണം; 2 പശുക്കളെ കൊന്നു

കറിക്ക് ​ഗുണവും മണവും മാത്രമല്ല, പുറത്തെ ചൂട് ചെറുക്കാനും ഉള്ളി സഹായിക്കും

റീ റിലീസിൽ ഞെട്ടിച്ച് ​'ഗില്ലി'; രണ്ടാം വരവിലും റെക്കോർഡ് കളക്ഷൻ