കേരളം

സംസ്ഥാനത്ത് രണ്ട് പേര്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു; മരണം കാസര്‍കോടും കോഴിക്കോടും 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കോവിഡ് മരണം കൂടി. കോഴിക്കോടും കാസര്‍കോടുമാണ് കോവിഡ് ബാധിച്ച് മരണമുണ്ടായിരിക്കുന്നത്. കാസര്‍കോട് അണങ്കൂര്‍ സ്വദേശിയായ ഖൈറുന്നിസ(48) ആണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു ഖൈറുന്നിസ. കോയ(57) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്. 

കോയ ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്നു. എന്നാല്‍ മെഡിക്കല്‍ കോളജിന്റെ കണക്കില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയായിരുന്നില്ല. അപ്രതീക്ഷിതമായിരുന്നു മരണം എന്നാണ് മെഡിക്കല്‍ കോളജിന്റെ വിലയിരുത്തല്‍. 

ഖൈറുന്നിസക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഖൈറുന്നുസയുടെ രോഗ ഉറവിടം വ്യക്തമല്ല. ശ്വാസതടസത്തെ തുടര്‍ന്ന് അണങ്കൂറിലെ സ്വകാര്യ ആശുപത്രിയിലെത്തി. ഇവിടെ നടത്തിയ പരിശോധനയില്‍ രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണ് എന്ന് കണ്ടെത്തിയതോടെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു.  പിന്നാലെ ആരോഗ്യനില വഷളാവുകയായിരുന്നു. 

കഴിഞ്ഞ ദിവസം മരിച്ച എംജി കോളജ് ജീവനക്കാരന് ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. മരണ ശേഷം നടത്തിയ കോവിഡ് പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി