കേരളം

ഓണത്തിന് 11 ഇനങ്ങളുമായി സൗജന്യ പലവ്യഞ്ജന കിറ്റ്; നീല, വെള്ള കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ അധിക അരി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 88 ലക്ഷത്തോളം മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കാലത്ത് സൗജന്യ പലവ്യഞ്ജന കിറ്റ് നല്‍കും. 11 ഇനങ്ങളാണ് കിറ്റില്‍ ഉണ്ടാവുക. അടുത്ത മാസം അവസാനമാകും വിതരണം.

ഒരു കിലോ പഞ്ചസാര, അര കിലോ വന്‍പയര്‍/ചെറുപയര്‍, ശര്‍ക്കര ഒരു കിലോ, മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പ്പൊടി, സാമ്പാര്‍പൊടി എന്നിവ 100 ഗ്രാം വീതം, വെളിച്ചെണ്ണ 500 മില്ലി ലീറ്റര്‍/ സൂര്യകാന്തി എണ്ണ 1 ലീറ്റര്‍, പപ്പടം ഒരു പായ്ക്കറ്റ് (12 എണ്ണം), സേമിയ/ പാലട ഒരു പായ്ക്കറ്റ്, ഗോതമ്പ് നുറുക്ക് ഒരു കിലോഗ്രാം എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക.

ഏകദേശം 450 കോടി രൂപയാണ് ഇതിനായി ചെലവു കണക്കാക്കുന്നത്. മുന്‍ഗണനേതര വിഭാഗത്തില്‍ വരുന്ന നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നിലവിലുള്ള റേഷന്‍ വിഹിതത്തിനു പുറമേ അടുത്ത മാസം കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

കടല്‍ക്ഷോഭം ബാധിച്ചതും കണ്ടെയ്ന്‍മെന്റ് സോണുകളുമായ പ്രദേശങ്ങളിലെ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കു 11 ഇന പലവ്യഞ്ജന കിറ്റും പച്ചക്കറി കിറ്റും ഉടന്‍ വിതരണം ചെയ്യും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കെ മുരളീധരന്‍ 20,000ല്‍ പരം വോട്ടിന് ജയിക്കും; ഇരുപത് സീറ്റുകളും നേടുമെന്ന് കെപിസിസി

അഞ്ചുവയസുകാരന്റെ ശ്വാസകോശത്തില്‍ എല്‍ഇഡി ബള്‍ബ്; ശസ്ത്രക്രിയയിലുടെ പുറത്തെടുത്തു

ബംഗാള്‍ ഗവര്‍ണര്‍ക്കെതിരായ ലൈംഗിക ആരോപണം; 4 രാജ്ഭവന്‍ ജീവനക്കാര്‍ക്ക് നോട്ടീസ്

അഭ്യൂഹങ്ങള്‍ക്ക് വിരാമം, അര്‍വിന്ദര്‍ സിങ് ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു

''അക്കേഷ്യ മരങ്ങളില്‍ കയറിയിരുന്നു കിളികള്‍ പ്രഭാതവന്ദനം പാടുന്നു. ഒരു കൂട്ടം ജിറാഫുകള്‍ പുള്ളിക്കൊടികളുയര്‍ത്തി ജാഥ തുടങ്ങി''